കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി താമസിക്കാന്‍ ഷീ ഹോസ്റ്റല്‍ ഒരുങ്ങുന്നു. വിശാല കൊച്ചി വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഷീ ഹോസ്റ്റലിന് മന്ത്രി ആര്‍ ബിന്ദു തറക്കല്ലിട്ടു. ഷീ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ വന്നുപോകുന്ന സ്ത്രീകളുടെ താമസപ്രശ്‌നത്തിന് പരിഹാരമാവുകയാണെന്ന് മന്ത്രി പറഞ്ഞു.
ALSO READ:തിരൂർ മലയാളം സർവകലാശാല തൂത്തുവാരി എസ്എഫ്ഐ, റീ ഇലക്ഷൻ നടന്ന മൂന്ന് സീറ്റുകളിലും വിജയം
ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുകയാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു. ഷീ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ വന്നുപോകുന്ന സ്ത്രീകളുടെ താമസപ്രശ്‌നത്തിന് പരിഹാരമാവുകയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീക്ക് ഷീ ഹോസ്റ്റല്‍ നടത്തിപ്പ് ഉത്തരവാദിത്തം നല്‍കണമെന്നും തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി പറഞ്ഞു.
ALSO READ:ഹിന്ദുവല്ല ഇന്ത്യയാണ് വലുതെന്ന് വിളിച്ചു പറയാൻ വിരലിലെണ്ണാവുന്ന ഈ മനുഷ്യർ മാത്രം മതി; നന്ദി മലയാളമേ
ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള അധ്യക്ഷനായിരുന്ന ചടങ്ങില്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ടി ജെ വിനോദ് എംഎല്‍എ, ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ബി സാബു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം 23 സെന്റ് സ്ഥലത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായാണ് ഷീ ഹോസ്റ്റല്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. രണ്ട് ഘട്ടങ്ങളിലായി 7.5 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. അഞ്ച് നിലകളിലായി ഒരുങ്ങുന്ന ഷീ ഹോസ്റ്റലില്‍ 100 കിടക്കകള്‍, അടുക്കള, ഡൈനിങ് ഹാള്‍, വാര്‍ഡന്‍ റൂം, അഡ്മിന്‍ റൂം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലിഫ്റ്റ്, അഗ്‌നിശമന ഉപകരണങ്ങള്‍, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here