9 മാസത്തിനുള്ളില്‍ 24 ലക്ഷം രൂപ; കൊച്ചിയിലെ ഷീ ലോഡ്ജ് വമ്പന്‍ ഹിറ്റിലേക്ക്

കൊച്ചിയിലെത്തുന്ന ഏത് സ്ത്രീകള്‍ക്കും കുറഞ്ഞ ചിലവില്‍ സുരക്ഷിതരായി താമസിക്കാന്‍ സാധിക്കുന്ന ഷീ ലോഡ്ജ് വമ്പന്‍ ഹിറ്റിലേക്ക്. ഉദ്ഘാടനം കഴിഞ്ഞ് 9 മാസം പിന്നിടുമ്പേള്‍ 24 ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ ലാഭം. കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ഷീ ലോഡ്ജ് ആരംഭിച്ചത്

ആരെയും അതിശയിപ്പിക്കുന്ന സ്വീകാര്യതയാണ് വെറും 9 മാസം കൊണ്ട് ഷീ ലോഡ്ജ് നേടിയത്. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ രാത്രി കഴിയാന്‍ സുരക്ഷിതമായ ഒരിടം. ഇതാണ് ഷീ ലോഡ്ജ് ഉറപ്പ് നല്‍ക്കുന്നത്. ലോഡ്ജിന് സ്വീകാര്യത വര്‍ദ്ധിച്ചതോടെ പെട്ടെന്ന് തന്നെ മുടക്ക് മുതല്‍ സ്ഥാപനം തിരിച്ചുപിടിച്ചു. മികച്ച സേവനമാണ് ഷീ ലോഡ്ജ് നല്‍കുന്നതെന്ന് താമസക്കാരിയായ ഡോ നീമ പറഞ്ഞു.

Also Read : പൂരനഗരിയില്‍ ഒരായിരം സാന്റമാര്‍; ക്രിസ്മസ് ആഘോഷത്തിന് സമാപനം കുറിച്ച് ബോണ്‍ നത്താലെ

ഒരേ സമയം 192 പേര്‍ക്ക് താമസിക്കുന്ന തരത്തിലാണ് ലോഡ്ജിന്റെ നിര്‍മ്മാണം. വെറും നൂറു രൂപയാണ് ഇവിടെ ഡോര്‍മെറ്ററിയില്‍ ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. സിംഗിള്‍ റൂമിന് 200 രൂപയും ഡബിള്‍ റൂമിന് 350 രൂപയുമാണ് ഇവിടെ വാടക. ലൈബ്രറി, ഡൈനിംഗ് ഹാള്‍, 24 മണിക്കൂറും കുടിവെള്ളം, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.

കുടുംബശ്രീക്കാണ് ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. തൊട്ടടുത്ത് 20 രൂപ മുതല്‍ ഭക്ഷണം ലഭിക്കുന്ന കോര്‍പ്പറേഷന്റെ സമൃദ്ധി ഹോട്ടലും ഷീ ലോഡ്ജില്‍ എത്തുന്ന സ്ത്രികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News