നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു

കുമ്പളങ്ങി നൈറ്റ്‌സില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു. നടിയും ഭരതനാട്യം നര്‍ത്തകിയുമായ ഷീല എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവാഹം ബന്ധം ഉപേക്ഷിക്കുന്നതായി അറിയിച്ചത്.”ഞാന്‍ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്‌നേഹവും.”ഭര്‍ത്താവ് ആയ ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തു. അഭിനയ ശില്‍പശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭര്‍ത്താവ്.

ALSO READസുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് 35-ാം വയസിലുണ്ടായ അപകടത്തില്‍; പല്ല് വയ്ക്കാന്‍ ആ പ്രായത്തിലും തയ്യാറായില്ല

2014ലായിരുന്നു ഇവരുടെ വിവാഹം. ചോളന്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെയായിരുന്നു വിവാഹം.വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല.2016ല്‍ ആറാത്തു സിനം എന്ന ചിത്രത്തിലൂടെയാണ് ഷീല അഭിനയ രംഗത്തെത്തിയത്. ടു ലെറ്റ് എന്ന ചിത്രമാണ് ഷീലയുടെ കരിയര്‍ മാറ്റിമറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News