തൃശ്ശൂരിൽ ബ്യൂട്ടി പാർലർ ഉടമയ്‌ക്കെതിരെയുള്ള വ്യാജ മയക്കുമരുന്ന് കേസിൽ തന്നെ ചതിച്ചത് മരുമകളും അനുജത്തിയുമാണെന്ന് ഷീലാ സണ്ണി. അറസ്റ്റിലാകുന്നതിന് തലേ ദിവസം ഇരുവരും വീട്ടിൽ എത്തിയിരുന്നു. താൻ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച് വീട്ടിൽ താമസിച്ച അവർ ചതിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷീല സണ്ണി പറഞ്ഞു. തൻ്റെ സ്കൂട്ടർ അവർ ഉപയോഗിച്ചിരുന്നു. യഥാർത്ഥ പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി എല്‍എസ്ഡി ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന് എക്‌സൈസിന് വിവരം നല്‍കിയ പ്രതിയെയാണ് പൊലീസ് കണ്ടെത്തിയത്. വ്യാജലഹരിക്കേസിൽ 72 ദിവസമാണ് ഷീല ജയിലിൽ കിടന്നത്.സി.വി ബിൽഡിംഗിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമയാണ് ഷീല. ഇരിങ്ങാലക്കുട സർക്കിൾ ഓഫിസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ നിന്ന് മാരക മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് കണ്ടെത്തിയിരുന്നു.
Also Read: അടച്ചു പൂട്ടാനൊരുങ്ങി ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്‌കൂൾ; വഴിയിലായി 4000 ത്തോളം വിദ്യാർഥികൾ
അന്വേഷണം പൂർണ്ണമായും ഷീലയ്ക്ക് പ്രതികൂലമായി നടന്നിരുന്ന സാഹചര്യത്തിലാണ് നിർണായക തെളിവുകൾ ലഭിച്ചതും ഷീല വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തെളിയുകയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here