തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കണ്ട അവശ്യമില്ല; ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു

വ്യാജ ലഹരി കേസിൽ ജയിലിൽ കഴിഞ്ഞ ആയ ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു. ആറ് മാസത്തോളമായി പൂട്ടിയിട്ടിരിക്കുകയായിരുന്ന ഷീല സണ്ണിയുടെ ഷീ സ്റ്റൈൽ എന്ന ബ്യൂട്ടി പാർലർ ആണ് വീണ്ടും തുറന്നത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫാണ് ബ്യുട്ടി പാർലർ ഉദ്ഘാടനം ചെയ്യതത്. മലപ്പുറം കേന്ദ്രമാക്കിയ സന്നദ്ധ സംഘടനയാണ് ബ്യുട്ടി പാർലർ വീണ്ടും തുറക്കാൻ ഷീലയ്ക്ക് സഹായം നൽകിയത്.

also read: പട്ടാമ്പിയില്‍ തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്

വ്യാജ ലഹരി കേസിൽ ഷീല അറസ്റ്റിലായതോടെ കടമുറി ഒഴിയാൻ ഉടമ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ കടക്കായി മറ്റൊരു മുറി ബ്യുട്ടി പാർലറിനായി നൽകിയതും ഈ ഉടമ തന്നെയായിരുന്നു.കുടുംബത്തിൻറെയും സാമൂഹിക സംഘടനകളുടെയും പിന്തുണയാണ് തിരിച്ചുവരവിന് കാരണമായതെന്ന് ഷീല സണ്ണി വ്യക്തമാക്കി. വ്യാജ എൽ എസ് ഡി സ്റ്റാമ്പ് തൻറെ ബാഗിലും സ്കൂട്ടറിലും വച്ച പ്രതി ആരാണെന്ന് അറിയണമെന്നും നിയമപോരാട്ടവുമായി മുൻപോട്ട് പോകുമെന്നും ഷീല സണ്ണി പറഞ്ഞു. എത്രയും പെട്ടന്ന് കേസ് തെളിയുമെന്നാണ് വിശ്വാസമെന്നും ഷീല പറഞ്ഞു. നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കണ്ട അവശ്യമില്ലെന്നും എത് പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാമെന്നും ഷീല സണ്ണി പറഞ്ഞു.

also read: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ;ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടി

കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ സതീശനും സംഘവും ഷീലയെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത വസ്തു എല്‍ എസ് ഡി അല്ലെന്ന് കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നിന്ന് പരിശോധനാ ഫലം പുറത്തു വന്നെങ്കിലും ഷീല 72 ദിവസം ജയിലിൽ കഴിഞ്ഞു. തെറ്റുപറ്റിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതല്ലാതെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീലയുടെ ബാഗിലും സ്കൂട്ടറിലും വച്ച പ്രതിയെ ഇതുവരെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News