‘പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ’, കാൻ വേദിയിൽ മലയാളികളുടെ അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും; ചിത്രം പങ്കുവെച്ച് ശീതൾ ശ്യാം

കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികളുടെ അഭിമാനമായി മാറിയ കനി കുസൃതിയുടെയും ദിവ്യ പ്രഭയും ചിത്രങ്ങകൾ പങ്കുവെച്ച് ശീതൾ ശ്യാം. പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ എന്ന ടാഗ് ലൈനിലാണ് ശീതൾ ഇരുവരുടെയും ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ALSO READ: മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ, അഭിമാനമായി ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’

പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ചിത്രത്തിലെ നായികമാരായ കനി കുസൃതിയും ദിവ്യ പ്രഭയും വേദിയിൽ എത്തിയത്. മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ സ്ഥാനം പിടിച്ചു. മൂന്ന് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടി.

ALSO READ: ‘സൂപ്പർസ്റ്റാർ ഒന്നേയുള്ളൂ അത് മമ്മൂട്ടി സാർ ആണെന്ന് രാജ് ബി ഷെട്ടി’, 224 ലേറ്റ് നൈറ്റ് ഷോകളുടെ റെക്കോർഡുമായി കേരള ബോക്സോഫീസിൽ ടർബോ വിളയാട്ടം

അതേസമയം, അടുത്തിടെ ഇറങ്ങിയ മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ ഇല്ല എന്ന വിമർശനം പലരും ഉന്നയിച്ചിരുന്നു. സംവിധായിക അഞ്ജലി മേനോൻ അടക്കം ഈ വിമർശനം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഉയർത്തിയിരുന്നു. എന്നാൽ ഇവർ ചൂണ്ടിക്കാണിച്ച സിനിമകളിൽ ഒന്നും തന്നെ സ്ത്രീകൾക്ക് വേണ്ട കഥാപാത്രങ്ങളെ നൽകാനുള്ള സ്‌പേസ് ഇല്ലായിരുന്നു എന്നതാണ് സത്യം. സിനിമാ നിരൂപകരും വിമർശകരും ഇത് തന്നെയാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News