‘സിനിമ സെറ്റുകളില്‍ പലതരത്തിലാണ് ആളുകളെ കാണുന്നത്; അക്ഷയ് കുമാറിന്‍റെ അമ്മയായി ഇനി അഭിനയിക്കില്ല’: ഷെഫാലി ഷാ

ബോളിവുഡിലെ ശ്രദ്ധേയമായ നടിയാണ് ഷെഫാലി ഷാ. മികച്ച നടിക്കുള്ള 2023 ലെ ഇന്റർനാഷണൽ എമ്മി അവാർഡിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ് നടികൂടിയാണ് ഷെഫാലി ഷാ. എന്നാലിപ്പോൾ തന്റെ സിനിമ അനുഭവത്തെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് നടി. ബോളിവുഡ് സിനിമ സെറ്റുകളില്‍ പലതരത്തിലാണ് ആളുകളെ കാണുന്നതെന്നും. അതിന്‍റെ വിവേചനം ഈ രംഗത്തുണ്ടെന്നുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായി സംഭാഷണത്തിലാണ് ഷെഫാലി ഷാ പ്രതികരിച്ചത്.

also read: ‘കല്യാണം കഴിക്കാന്‍ പോവുകയാണ്…’; തരിണിയെ വാരിപ്പുണര്‍ന്ന് കാളിദാസ് ജയറാം…

ഷെഫാലിയുടെ വാക്കുകൾ ഇപ്രകാരം:

“സത്യസന്ധമായി ഞാൻ പറയുകയാണ്. ഗംഭീര വ്യക്തികള്‍ക്കൊപ്പമാണ് ഞാന്‍ പ്രവർത്തിക്കുന്നത് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ എന്നെ അങ്ങേയറ്റം ആക്ഷേപിച്ച ഒരു സംവിധായകന്‍റെയും, നടന്‍റെയും കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് മാറ്റി നിര്‍ത്തിയാല്‍ അഭിനേതാക്കൾ വെറും അഭിനേതാക്കളല്ലെന്ന് കരുതുന്ന നന്നായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കരുതുന്ന സംവിധായകരോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്” – ഷെഫാലി ഷാ പറയുന്നു.

കൂടാതെ തന്‍റെ ജീവിതത്തിൽ ഇനിയൊരിക്കലും അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിക്കില്ലെന്ന് ഷെഫാലി ഷാ പറയുന്നു. 2005ല്‍ പുറത്തിറങ്ങിയ വക്ത് എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ അമ്മയായി ഷെഫാലി അഭിനയിച്ചിരുന്നു. ആ വേഷം ചെയ്യുമ്പോള്‍ ഷെഫാലിക്ക് 32 വയസും അക്ഷയ് കുമാറിന് 37 വയസായിരുന്നു.അതിനാൽ ഇത്തരം വേഷങ്ങള്‍ ഇനി ചെയ്യില്ലെന്നാണ് താരം പറയുന്നത്.

also read: തുലാവർഷം സജീവമാകും; 8 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News