വീണ്ടും പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ്; വിജയിച്ചത് 201 വോട്ടുകൾക്ക്

പിഎംഎൽ-എൻ പ്രസിഡൻ്റ് ഷെഹ്ബാസ് ഷെരീഫ് പാക്കിസ്ഥാൻ്റെ 24-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 201 വോട്ടുകൾക്കാണ് ഷെഹ്ബാസ് ഷെരീഫ് പാക്കിസ്ഥാൻ്റെ പ്രധാനമന്ത്രിയായത്. പിപിപി ഉൾപ്പെടെയുള്ള പാർട്ടിയുടെ സഖ്യകക്ഷികൾക്കും സഹോദരൻ നവാസ് ഷെരീഫിനും ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. ഇമ്രാൻ ഖാൻ്റെ പിടിഐ സ്ഥാനാർഥി ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി. 93 ദേശീയ അസംബ്ലി സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചു. ദേശീയ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖാണ് പ്രഖ്യാപനം നടത്തിയത്.

Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ബിജെപി നേതാവ് ഹര്‍ഷ വര്‍ധന്‍ രാഷ്ട്രീയം വിടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News