ഇമ്രാന്‍ഖാന്റെ അവകാശവാദങ്ങളെല്ലാം കാറ്റില്‍പറത്തി പാകിസ്ഥാനില്‍ ഷഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും. ദിവസങ്ങളായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസും തീരുമാനിച്ചത്. ഇതോടെയാണ് പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകാന്‍ ധാരണയായത്. പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: 12ാം ദിവസം തന്നെ 50 കോടി ക്ലബിൽ സ്ഥാനം പിടിച്ച് പ്രേമലു; മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ നേട്ടം
അതേസമയം ഇമ്രാന്‍ഖാന്റെ പിടിഐ സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന കക്ഷിയില്‍ ചേര്‍ന്ന് അധികാരത്തിലെത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം നേടാനായില്ല. സൈന്യത്തെ വെല്ലുവിളിച്ചാണ് ഇമ്രാന്റെ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി മത്സരിച്ചത്. പിടിഐക്ക് ചിഹ്നം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാതിരുന്നതോടെയാണ് ഇവര്‍ സ്വതന്ത്രനായി മത്സരിച്ചത്. ഇവര്‍ 93 സീറ്റുകളില്‍ മത്സരിച്ച് വിജയിച്ചതോടെ സൈന്യം ഇടപെട്ട് പിപിപിയെ അനുനയിപ്പിച്ചാണ് പിഎംഎല്‍എന്നുമായി സഖ്യമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. 29നാണ് പാര്‍ലമെന്റ് സമ്മേളനം.
ALSO READ: കായംകുളം എരുവയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here