തിരുവല്ലത്തെ ഷെഹ്നയുടെ ആത്മഹത്യ; ഭര്‍ത്താവ് ഭര്‍തൃമാതാവും പൊലീസിന്‍റെ പിടിയില്‍

തിരുവല്ലത്തെ ഷെഹ്നയുടെ ആത്മഹത്യ. ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവും പൊലീസ് പിടിയില്‍. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് പിടിയിലായത്. ഇരുവരും ഒരുമാസമായി ഒളിവിലായിരുന്നു. പ്രതികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇവര്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം കൈരളി ന്യൂസിന് ലഭിച്ചു.

Also Read: സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം; പ്രതികൾ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകി

ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടര്‍ന്നാണ് ഷെഹ്ന വീട്ടിനുള്ളില്‍ ആത്ഹത്യ ചെയ്തത്. ഭര്‍തൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷെഹ്ന നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷെഹ്നയുടെ മരണത്തിന് പിന്നാലെ നൗഫലും സുനിതയും വീട്ടില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.

പ്രതികളെ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഭര്‍ത്താവ് നൗഫല്‍, നൗഫലിന്റെ മാതാവ് സുനിത, നൗഫലിന്റെ പിതാവ് നജീം എന്നിവരെയാണ് എത്തിച്ചത്. പ്രതിഷേധവുമായി ഷെഹ്നയുടെ ബന്ധുക്കള്‍ സ്റ്റേഷനു മുന്നിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News