ബംഗ്ലാദേശ് ഷെയ്ക്ക് ഹസീന തന്നെ ഭരിക്കും; വമ്പന്‍ ലീഡ് നില

പ്രതിപക്ഷ ബഹിഷ്‌കരണത്തെയെല്ലാം നിഷ്പ്രഭമാക്കി വീണ്ടും ബംഗ്ലാദേശില്‍ ഭരണം പിടിച്ച് ഷെയ്ക്ക് ഹസീന. 2024ല്‍ ആദ്യം തന്നെ പൊതു തെരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ 300 സീറ്റില്‍ 223 സീറ്റും നേടിയാണ് ഹസീന തുടര്‍ച്ചയായ നാലാം തവണയും കസേര ഉറപ്പിച്ചത്. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.

ALSO READ: നവകേരള സദസ്: നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവലോകന യോഗങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു

ഇനി 2028 വരെ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി അധികാരത്തില്‍ തുടരാം. അതേസമയം രാജ്യത്തെ വോട്ടിംഗ് ശതമാനം വെറും 40 ശതമാനം മാത്രമാണ്. തടവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടി ഹസീനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഹസീന രാജിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിന് പിന്നാലെയാണ് അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ പോളിങ് കുറയുകയും ചെയ്തു. 2018ലെ പോളിംഗ് ശതമാനത്തിന്റെ നേര്‍പകുതിയാണ് ഇപ്പോള്‍ പോള്‍ ചെയ്തത്. പോളിങ് സ്റ്റേഷനുകളിലൊരിടത്തും തിരക്കില്ലായിരുന്നു.

ALSO READ:  പ്രോജക്ട് മാരുതിന് തുടക്കം; വിമുക്ത ഭടന്മാര്‍ പങ്കാളിയാകണമെന്ന് വ്യോമസേന

രാജ്യത്തെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്.പ്രതിപക്ഷനിരയിലെ ജാത്തിയ പാര്‍ട്ടി 11 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 62 സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ഈ സ്വതന്ത്രരെല്ലാം ഭരണപക്ഷത്തിന്റെ തന്നെ സ്ഥാനാര്‍ത്ഥികള്‍ ആണെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് സ്വാതന്ത്രമാണെന്ന് വിദേശ നിരീക്ഷകരെ അടക്കം ബോധ്യപ്പെടുത്താന്‍ അവാമിലീഗ് ഡമ്മി സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയെന്നാണ് ആരോപണം. രാജ്യത്ത് ട്രെയിന്‍ കത്തിക്കുന്നത് അടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഹസീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News