യുഎസിനെതിരെ ഗുരുതര ആരോപണങ്ങള്‍; ഷെക്ക് ഹസീനയുടെ ആ ‘പ്രസംഗം’ പുറത്ത്

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ധാക്കയിലെ വസതിയില്‍ നിന്നും ഒളിച്ചോടുന്നതിന് മുമ്പ് ഷെക്ക് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറാക്കിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ പുറത്ത്. പ്രതിഷേധക്കാര്‍ വീട്ടുപടിക്കല്‍ വരെ എത്തിയ സാഹചര്യത്തില്‍ അവിടെ നിന്നും കടന്നുകളയേണ്ടി വന്ന ഹസീന അവസാനമായി നടത്താന്‍ തീരുമാനിച്ചിരുന്ന പ്രസംഗത്തില്‍ യുഎസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ബംഗ്ലാദേശില്‍ നിന്നും കടന്ന ഹസീന ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്.

ALSO READ: ഗ്രേസോടെ ഗ്രേസ് ആന്റണി ! ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ രശ്മിയും കൂട്ടരും ഓഗസ്റ്റ് 15 ന് എത്തുന്നു

76കാരിയായ ഹസീന ഏറ്റവും അടുത്ത അനുയായികളുമായി ഈ പ്രസംഗത്തെ കുറിച്ച് സംസാരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഭരണമാറ്റം ഉണ്ടാകാന്‍ യുഎസ് പദ്ധതിയിട്ടെന്നാണ് ഹസീനയുടെ ആരോപണം. രാജ്യവിടുന്നതിന് മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ പ്രസംഗത്തില്‍ ഇക്കാര്യം അവര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല.

മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ കാണാതിരിക്കാന്‍ ഞാന്‍ രാജിവച്ചു. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ അവര്‍ക്ക് അധികാരത്തിലെത്തണമെന്നായിരുന്നു. അത് ഞാന്‍ അനുവദിച്ചില്ല. സെയ്ന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ സര്‍വാധികാരം പരിത്യജിച്ചും അമേരിക്കയ്ക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ നിയന്ത്രണം നല്‍കാന്‍ അനുതി നല്‍കിയും എനിക്ക് ഭരണത്തില്‍ തുടരാമായിരുന്നു ഞാനെന്റെ ജനങ്ങളോട് അപേക്ഷിക്കുകയാണ് മൗലീകവാദികളുടെ ചതിയില്‍ വീഴരുത്. ഞാന്‍ ഇനിയും രാജ്യത്ത് തുടര്‍ന്നാല്‍ കൂടുതല്‍ ജീവന്‍ നഷ്ടമാകുമായിരുന്നു. അതിനാല്‍ താനായി തന്നെ ഒഴിഞ്ഞു. നിങ്ങളായിരുന്നു എന്റെ ശക്തി. നിങ്ങള്‍ക്ക് എന്നെ വേണ്ട. അതിനാല്‍ ഞാന്‍ പിന്‍വാങ്ങി എന്നും പ്രസംഗത്തിലുണ്ട്. മാത്രമല്ല അവാമി ലീഗിനും പ്രസംഗത്തില്‍ ഒരു സന്ദേശമുണ്ടായിരുന്നു. പ്രതീക്ഷ കൈവിടരുത്. വേഗം തന്നെ താന്‍ തിരിച്ചുവരും. എന്റെ പിതാവും കുടുംബവും മരണം വരിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഞാന്‍ പരാജയപ്പെട്ടു. എന്നാല്‍ ബംഗ്ലാദേശിലെ ജനങ്ങളാണ് നേടിയത് എന്നും പ്രസംഗത്തില്‍ പറയുന്നു. മാത്രമല്ല പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെ റസാക്കാര്‍ എന്ന് വിളിച്ചിട്ടില്ലെന്നും പ്രസംഗത്തില്‍ ഹസീന ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: അയൽവാസി പട്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ചു; അങ്കമാലിയിൽ യുവാവിന് ഗുരുതര പരിക്ക്

പ്രതിഷേധത്തിനിടെ നടത്തിയ പ്രസ്താവനകളിലൊന്നില്‍ ഷെയ്ഖ് ഹസീന സ്വാതന്ത്ര്യ സമര സേനാനികളുടെ പേരക്കുട്ടികള്‍ക്കല്ലെങ്കില്‍, ആര്‍ക്കാണ് ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കുക? ‘റസാക്കരുടെ’ പേരക്കുട്ടികള്‍ക്കാണോ എന്ന് ചോദിച്ചിരുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യം റിക്രൂട്ട് ചെയ്ത ഒരു അര്‍ദ്ധസൈനിക സേനയെ പരാമര്‍ശിക്കുന്ന ഈ വാക്ക് വന്‍ തിരിച്ചടിക്ക് കാരണമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News