ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാക്കുന്നു; നിലകൊള്ളുക വിപ്ലവ സ്മാരക മന്ദിരമായി

ganabhaban-bangladesh-sheikh hassina

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മുതൽ മ്യൂസിയം. ഹസീനയെ ഭരണത്തിൽ നിന്ന് പുറത്താക്കിയ വിപ്ലവത്തിനുള്ള ആദരവായി ഈ മന്ദിരം മാറുമെന്ന് ഇടക്കാല സർക്കാറിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഗണഭബൻ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ജനങ്ങളുടെ രോഷത്തിൻ്റെയും ദുർഭരണത്തിൻ്റെയും ഓർമകൾ നിലനിർത്താൻ മ്യൂസിയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 5നാണ് കൊട്ടാരം ഉപേക്ഷിച്ച് ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭകർ കൊട്ടാരം കീഴടക്കുകയും കനത്ത നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തിരുന്നു.

Read Also: വാഷിങ്ടണ്‍ പോസ്റ്റിനെ കൂട്ടത്തോടെ ഉപേക്ഷിച്ച് വായനക്കാര്‍; തിരിച്ചടിയായത് ഉടമയുടെ തെരഞ്ഞെടുപ്പ് നിലപാട്

കൊട്ടാരത്തിൻ്റെ ചുമരുകൾ നിറയെ സർക്കാർവിരുദ്ധ എഴുത്തുകളാണ്. ആഗസ്റ്റ് അഞ്ചിലെ അതേ നിലയിലാണ് കൊട്ടാരമിപ്പോഴുള്ളത്. അത് അങ്ങനെ തന്നെ നിലനിർത്തുമെന്നാണ് മുഹമ്മദ് യൂനുസ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News