ഷെയ്ഖ് മുഹമ്മദിന് 74ാം പിറന്നാൾ, ആശംസകളുമായി പ്രവാസികളും പൗരന്മാരും

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ശനിയാ‍ഴ്ച് 74-ാം ജന്മദിനം. രാജ്യത്തെ പൗരന്മാരും പ്രവാസികളും ഉൾപ്പടെ നിരവധിയാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക് ജന്മദിനാശംസകൾ നേർന്നത്.

പിതാവ് നൽകിയ പാഠങ്ങളിലൂടെ വളർന്ന ഇദ്ദേഹം 17 വർഷത്തിനിടയിലെയുള്ള തന്‍റെ ഭരണത്തിനിടെ ദുബായിയുടെയും രാജ്യത്തിതന്‍റെയും വളർച്ചയ്ക്കും നിർണായക പങ്കുവഹിച്ചു. യുഎഇ രൂപീകരണത്തിന് ശേഷം 19 വയസ്സുള്ളപ്പോൾ തന്നെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായി അധികാരമേറ്റ ഇദ്ദേഹം പിന്നീട് ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഫോഴ്സിന്റെ തലവനായി നിയമിതനായി.

ALSO READ: ചന്ദ്രയാന്‍-3 യുടെ വിക്ഷേപണം വിമാനത്തിലിരുന്ന് പകർത്തി യാത്രക്കാര്‍; വീഡിയോ

1995 ൽ കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് വിമാനത്താവളത്തിന്റെയും എണ്ണ വ്യവസായത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നായ ഡിപി വേൾഡ് രൂപീകരിച്ചതും ഇദ്ദേഹമാണ്. അതിവേഗം വളർച്ച പ്രാപിക്കുന്ന ഡിജിറ്റൽ യുഗത്തിന്റെയും സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി മാറ്റാനുള്ള ഇദ്ദേഹത്തിന്റെ ഉത്തരവ് അഭിനന്ദാർഹമായിരുന്നു.

ഇദ്ദേഹം നിയന്ത്രിച്ച ബുർജ് അൽ അറബിന്റെ വികസനം അതിന്റെ സവിശേഷത കൊണ്ട് ലോക ശ്രദ്ധ നേടി. 2006-ൽ ഷെയ്ഖ് മക്തൂം ആന്തരിച്ചതോടെ ദുബായുടെ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദിന്‍റെ കീഴിൽ ദുബായിയുടെ വളർച്ച ത്വരിതഗതിയിലായി. ബുർജ് ഖലീഫ ദുബായ് മാൾ , ദുബായ് മെട്രോ എന്നിങ്ങനെ നിരവധി വികസങ്ങൾ. ഷെയ്ഖ് മുഹമ്മദിന് 70 വയസ്സ് തികയുന്ന വേളയിലാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ യുഎഇയുടെ ആദ്യത്തെ ബഹിരാകാശയാത്രികനെ ബഹിരാകാശത്തേയ്ക്ക് അയച്ചത്.

ഇന്ത്യക്കാരെയുൾപ്പെടെ ആയിരക്കണക്കിന് പുതിയ താമസക്കാരെയും വ്യവസായങ്ങളെയും സ്വാഗതം ചെയ്യുന്ന എക്‌സ്‌പോ സിറ്റി ദുബായ് വികസിപ്പിക്കുന്നത് ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ തുടരുകയാണ്. എക്‌സ്‌പോ 2020 ദുബായുടെ വിജയകരമായ നടത്തിപ്പിനും യുഎഇയുടെ 50-ാം വാർഷിക ആഘോഷങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് മേൽനോട്ടം വഹിച്ചു.

ALSO READ: തക്കാളി വിറ്റ് കോടീശ്വരനായി കർഷകൻ; കണ്ണും തള്ളി നാട്ടുകാർ

ഏപ്രിലിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദിനെ ദുബായുടെ രണ്ടാമത്തെ ഉപ ഭരണാധികാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഒട്ടേറെ പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തുവന്നു. യുഎഇയുടെ വികസനത്തിനു മുന്നിൽ നിൽക്കുന്ന മികവുറ്റ ഭരണാധികാരിക്ക് ജന്മദിനാശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News