വിവാഹ ദിനത്തില്‍ അതീവ സുന്ദരിയായി ദുബൈ ഭരണാധികാരിയുടെ മകള്‍; വീഡിയോ വൈറല്‍

ദുബൈ ഭരണാധികാരിയുടെ മകളുടെ മനോഹരമായ രാജകീയ വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂവിന്റേതാണ് വീഡിയോകള്‍. മകള്‍ തന്നെയാണ് വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read: ‘നരകവാതില്‍ തുറന്നെത്തിയ പിശാച് ‘, രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നണ്‍’ വീണ്ടുമെത്തുന്നു

മഹ്‌റയുടെ തൂവെള്ള നിറത്തിലുള്ള വിവാഹ വസ്ത്രവും വിവാഹവേദിയും കണ്ണഞ്ചിപ്പിക്കുന്ന തരത്തിലായിരുന്നു. പിതാവിനൊപ്പം നില്‍ക്കുന്ന ശൈഖ് മഹ്റ വിവാഹ വസ്ത്രത്തില്‍ കൂടുതല്‍ സുന്ദരിയായി തിളങ്ങി. നേരത്തെ വിവാഹ വാര്‍ത്തയും പിന്നീട് ഇതിന്റെ ചിത്രങ്ങളും ശൈഖ മഹ്റ പങ്കുവെച്ചിരുന്നു. മേയ് 27നായിരുന്നു ഇരുവരുടെയും വിവാഹം. വരന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂം നവദമ്പതികള്‍ക്കായി രചിച്ച കവിത പങ്കുവെച്ചാണ് ശൈഖ മഹ്റ തന്റെ വിവാഹ വാര്‍ത്ത അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലാണ് ശൈഖ മഹ്റ വിവാഹ വീഡിയോ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News