കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയായി ഡോക്ടര്‍ ഷെയ്ഖ് മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹ് നിയമിതനായി

കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയായി ഡോക്ടര്‍ ഷെയ്ഖ് മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹ് നിയമിതനായി. അമീര്‍ ഷെയ്ഖ് മിഷല്‍ അഹമദ് അസ്സബാഹാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ദീര്‍ഘ കാലം കുവൈത്ത് വിദേശ കാര്യ മന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ് അല്‍ സബാഹ്, സുദീര്‍ഘമായ ഭരണ പരിചയവുമായാണ് പ്രധാന മന്ത്രി പദത്തിലെത്തുന്നത്.

Also Read: വേസ്റ്റ് ബാസ്കറ്റ് എങ്ങനെ സ്മാർട്ടാക്കാം? മാനവീയം വീഥിയിലെ സ്മാർട്ട് വേസ്റ്റ് കളക്ഷൻ യൂണിറ്റിനെ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്

69 കാരനായ അദ്ദേഹം അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ക്ലെയര്‍മോണ്ട് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1993-ല്‍ അമേരിക്കയിലെ കുവൈത്ത് അംബാസഡറായി നിയമിതനായ മുഹമ്മദ് സബാഹ് 2001 വരെ ഇതേ പദവിയില്‍ തുടര്‍ന്നു. പുതിയ മന്ത്രി സഭാ അംഗങ്ങളെ നിയമിച്ച്, പട്ടിക സമര്‍പ്പിക്കാനും ഇന്ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ അമീര്‍ ഷെയ്ഖ് മിഷല്‍ അഹമദ് അസ്സബാഹ് പുതിയ പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News