സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചാൽ കടുത്ത നടപടി; ദുബായ് ഭരണാധികാരി

ദുബായിലെ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. മൂന്ന് എക്സിക്യൂട്ടീവുകൾക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഷെയ്ഖ് മുഹമ്മിൻ്റെ മുന്നറിയിപ്പ്. ജനങ്ങൾക്കായ് വാതിൽ തുറന്നിടുക എന്ന ദുബായ് എമിറേറ്റിൻ്റെ സംസ്കാരത്തെ മാനിക്കാത്തവർക്കെതിരെ നടപടി കടുപ്പിക്കുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം സു​ഗമമാക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുന്നതുമാണ് ദുബായുടെ വിജയത്തിൻ്റെ അടിസ്ഥാനം. ഈ ആശയങ്ങളിൽ മാറ്റം വന്നിട്ടില്ലെന്നും ഷെയ്ഖ് മുഹമ്മദ് ഓർമിപ്പിച്ചു. മാറിയെന്ന് കരുതുന്നവരെ ഭരണകൂടം മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ALSO READ: കൊടകര കുഴൽപ്പണ കേസ്, ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ മൊഴി എടുക്കാനൊരുങ്ങി അന്വേഷണ സംഘം

സർക്കാർ സംവിധാനങ്ങളെല്ലാം സ്മാർട്ടും ഡിജിറ്റിലുമാണെന്നും ഓഫിസുകളിലേക്ക് നേരിട്ടു വരണ്ടേതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂന്ന് എക്സിക്യൂട്ടിവുകൾ ഓഫിസുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് . സ്വന്തം ഓഫിസുകൾ വലുതാക്കി , വാതിലിന് പുറത്ത് മാനേജർമാരെയും സെക്രട്ടറിമാരെയും കാവലും നിർത്തിയായിരുന്നു മൂന്ന് എക്സിക്യൂട്ടിവുകളുടെയും പ്രവർത്തനം.

സർക്കാരിൻ്റെ മിസ്റ്ററി ഷോപ്പർ പദ്ധതി വഴി സർക്കാർ ഓഫിസുകളെക്കുറിച്ച് ഉപഭോക്താക്കൾ പങ്കുവച്ച വിവരങ്ങളാണ് ദുബായ് ഭരണാധികാരി പങ്കുവെച്ചത്. അതേസമയം ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മർറിയുടെ സേവനം മികച്ചതാണെന്ന് പൊതുജനങ്ങൾ മിസ്റ്ററി ഷോപ്പർ വഴി അറിയിച്ചു.

ഇതേതുടർന്ന് ജിഡിആർഎഫ്എ മേധാവിയെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. തുടർന്ന് എല്ലാ സർക്കാർ വകുപ്പുകളെക്കുറിച്ചും സമ​ഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും ഉദ്യോ​ഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News