കുറച്ചു സമയം കുടുംബത്തിന് കൊടുക്കണം; 37ാം വയസിൽ ട്രാക്കിനോട് വിടപറയാൻ ഷെല്ലി ആന്‍ ഫ്രേസര്‍

ഈ വർഷം പാരിസിൽ നടക്കുന്ന ഒളിമ്പിക്സോടെ ട്രാക്കിനോട് വിടപറയുമെന്ന് ജമൈക്കൻ താരം ഷെല്ലി ആന്‍ ഫ്രേസര്‍. 37ാം വയസിലാണ് ഷെല്ലി തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഭർത്താവിനോടും മകനോടുമൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും അവർക്ക് തന്നെ ആവശ്യമുണ്ടെന്നും ഷെല്ലി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: പുതിയ പേരുമായി അബുദാബി വിമാനത്താവളം; ഇനിമുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്

2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്‌സുകളില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഷെല്ലി 2020 ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ 4×100 ജമൈക്കന്‍ ടീം അംഗമായിരുന്നു. 2016 റിയോ, ടോക്യോ ഒളിമ്പിക്‌സുകളില്‍ 100 മീറ്റര്‍ വെള്ളിയും നേടി. ലോക അത്ലറ്റിക്‌സില്‍ സ്പ്രിന്റ് ഇനങ്ങളില്‍ 10 സ്വര്‍ണം നേടി. 2017 ൽ മകൻ ജനിച്ചതിനുപിന്നാലെയും ട്രാക്കിൽ സജീവമായിരുന്ന ഷെല്ലി ഇപ്പോൾ മകനുവേണ്ടി തന്നെയാണ് വിടപറയുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.

Also Read: നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here