ഷെൽന നിഷാദിൻ്റെ സംസ്കാരം നാളെ

 കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലുവയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന
ഷെൽന നിഷാദിൻ്റെ സംസ്കാരം നാളെ രാവിലെ 10ന്  ആലുവ ടൗൺ ജുമാമസ്ജിദിൽ നടക്കും.
37 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോ​ഗ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷവും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു വരികയായിരുന്നു
ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകൾ ആണ്‌ ഷെൽന നിഷാദ്. ഭർത്താവ് നിഷാദ് അലി. മകൻ  ആതിഫ് കാക്കനാട് ജെംസ് സ്കൂളിൽ 5 ക്ലാസ് വിദ്യാർത്ഥിയാണ്.
ആർക്കിടെക്റ്റ് ആയിരുന്ന ഷെൽന, കൊച്ചി മെട്രോയുടെ രൂപകല്പനയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ നിയോഗിച്ച സംഘത്തിൽ അംഗമായിരുന്നു. ആലുവ, പുളിഞ്ചുവട്, മുട്ടം, അമ്പാട്ടു കാവ് ,കുസാറ്റ്, ഇടപ്പള്ളി മെട്രോ സ്റ്റേഷനു കളുടെ രൂപകൽപ്പനയിൽ പങ്കാളിയായിട്ടുണ്ട്. ചാവക്കാട് സ്വദേശികളായ എം വി ഹുസൈൻ, ഫസിയ ദമ്പതികളുടെ മകളാണ് ഷെൽന.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News