വിഴിഞ്ഞത്തെത്തിയ ആദ്യകപ്പലിൽ നിന്ന് ക്രെയിനുകൾ ഇറക്കി

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഷെൻഹുവ 15 കപ്പലിൽ നിന്നും ക്രെയിനുകൾ ഇറക്കി തുടങ്ങി. യാർഡ് ക്രെയിനാണ് കപ്പലിൽ നിന്നും ബെർത്തിലേക്ക് ആദ്യം ഇറക്കിയത്. കടൽ ശാന്തമായതിനെത്തുടർന്നാണ് ഇന്ന് ക്രെയിൻ ഇറക്കാൻ സാധിച്ചത്. നാല് ദിവസത്തിനകം മറ്റ് രണ്ട് ക്രെയിനുകൾ കൂടി ബെർത്തിലേക്ക് ഇറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Also Read; പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

ആകെ 3 ക്രെയിനുകളാണ് ചൈനയിൽ നിന്ന് എത്തിയ ഷെൻഹുവ 15 കപ്പലിൽ ഉള്ളത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാനായിരുന്നില്ല.

Also Read; നിർത്തിയിട്ട കാറുകളുടെ ചില്ല് തകർത്ത് മോഷണം; കോഴിക്കോട് നഗരമധ്യത്തിലെ മോഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News