ആദ്യ ദൗത്യം വിജയകരം; ഷെൻഹുവ 15 ഇന്ന് വിഴിഞ്ഞം തുറമുഖം വിടും

വിഴിഞ്ഞത്തെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഷെൻഹുവ 15. കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും.ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയാക്കി.

അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ്‌ യാർഡ്‌ ക്രെയിനുകളുമായി ഷെൻഹുവ–29 എന്ന കപ്പൽ തിങ്കളാഴ്‌ചയാണ് ഷാങ്ഹായിൽ നിന്ന് യാത്ര തുടങ്ങിയത് . നവംബർ ഒമ്പതിന് കപ്പൽ വിഴിഞ്ഞത്തെത്തുമെന്നാണ് പ്രതീക്ഷ.

ALSO READ:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാകും

നവംബർ അവസാനവും ഡിസംബർ ആദ്യവാരവുമായി രണ്ടു കപ്പൽകൂടി ക്രെയിനുമായി എത്തുമെന്ന്‌ തുറമുഖ അധികൃതർ പറഞ്ഞു. ഷാങ്ഹായിൽ നിന്ന്‌ ആദ്യം പുറപ്പെട്ട ഷെൻഹുവ–- 15ലെ മൂന്ന്‌ ക്രെയ്‌നുകളിലെ അവസാനത്തെ ക്രെയ്‌ൻ ചൊവ്വാഴ്‌ച കപ്പലിൽ നിന്ന്‌ ഇറക്കി. കഴിഞ്ഞ 12നാണ്‌ ആദ്യകപ്പൽ തിരുവനന്തപുരത്ത്‌ എത്തിയത്‌.തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ എട്ട്‌ ഷിപ്പ് ടു ഷോർ ക്രെയിനും 24 യാർഡ് ക്രെയിനുമാണ്‌ വേണ്ടത്.

ALSO READ:ജയിലറിന് ശേഷം വിനായകന്‍റെ ശക്തമായ കഥാപാത്രം; വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News