ചെങ്കോട്ട ഗുണ്ടാർ ഡാം കര കവിഞ്ഞു

കൊല്ലം ചെങ്കോട്ട ഗുണ്ടാർ ഡാം കര കവിഞ്ഞു. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ഡാമുകളിൽ ഒന്നാണ് ഗുണ്ടാർ ഡാം. വനമേഖലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് ഡാമിന്‍റെ സംഭരണി നിറഞ്ഞ് കവിഞ്ഞത്. 36.5 മീറ്ററാണ് സംഭരണ ശേഷി.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് എന്നിങ്ങനെയാണ് മുന്നറിയിപ്പുകള്‍.

ALSO READ: ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റിലെ ആംബർഗ്രിസ്, 44 കോടി രൂപ മൂല്യം

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ മഴമുന്നറിയിപ്പില്ല.

ALSO READ: പഴയങ്ങാടി ബസ് സ്റ്റാന്റിനുള്ളിലെ സ്ലാബിനിടയില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News