ആടിന് വില ഒരു കോടി;തരില്ലെന്ന് രാജു;കാരണം ഇതാണ്

ഒരാടിന് വില ഒരു കോടി ! കേൾക്കുമ്പോൾ കുറച്ച് അതിശയം ഒക്കെ തോന്നാം.എന്നാൽ അങ്ങനെയൊരു ആടിന്റെ വാർത്തയാണിപ്പോൾ ശ്രദ്ധനേടുന്നത് .​രാജു സിങ് എന്ന ആട്ടിടയന്റെ ആടിനാണ് ആളുകൾ പൊന്നും വില വാ​ഗ്ദാനം ചെയ്യുന്നത്. രാജസ്ഥാനിലാണ് സംഭവം.

Also Read:മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

​ രാജുവിന്റെ കൈവശമുള്ള ആടുകളിലൊന്നിനെ സ്വന്തമാക്കാൻ വേണ്ടി ഒരു കോടിയോളം രൂപയാണ് ആളുകൾ നൽകാമെന്ന് പറയുന്നത്.എന്നാൽ ആട് തന്റെ അരുമയാണെന്നും എത്ര പണം വാ​ഗ്ദാനം ചെയ്താലും ആടിനെ വിൽക്കില്ലെന്നുമാണ് രാജു പറയുന്നത്.

ആടിന്റെ വയറിലായി ‘786’ എന്ന ഒരക്കമുണ്ട് .’ബിസ്മില്ലാഹി– റഹ്മാനി –റഹിം’ എന്നതിന്റെ ചുരുക്കെഴുത്തായാണ് ഇതിനെ കരുതുന്നത്. ഈ അക്കമാണ് ആടിനെ ഇത്രയേറെ വിലപിടിപ്പുള്ളതാക്കി തീർത്തത്. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ‘786’ വളരെ പ്രധാനപ്പെട്ട അക്കമാണ്.

Also Read:ദുബൈയിൽ പെരുന്നാൾ ദിനത്തിൽ അപകടം;മലയാളി യുവാവ് മരിച്ചു

ഒരു വയസാണ് ആടിന്റെ പ്രായം. സുരക്ഷ ഉറപ്പാക്കാനായി വീടിനുള്ളിലാണ് ആടിനെ രാജു താമസിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News