ഷെർലി റസാലം സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളി

സി എസ് ഐ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർലി റസാലത്തിന്റെ നാമനിർദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലാണ് ഷെർലി നമനിർദേശ പത്രിക നൽകിയിരുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റസാലത്തിനെതിരെ ഇഡി കേസ് എടുത്തിരുന്നു.

Also Read; ‘ഔട്ട് ഓഫ് സിലബസാണ്, ഈ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല’; രാജീവ് ചന്ദ്രശേഖരിനെ ട്രോളി സോഷ്യല്‍ മീഡിയ

തുടർന്ന് സിഎസ്‌ഐ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതും വലിയ വാര്‍ത്ത ആയിരുന്നു. ധർമ്മരാജ് റസാലത്തെ ഇ ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇ ഡി അന്വേഷണം തുടരുന്നതിനിടെയാണ് ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർലി റസാലം തിരുവനന്തപുരം മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഇത് സി എസ് ഐ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കാനാണ് എന്ന സംശയവും ഉയർന്നിരുന്നു.

Also Read; കേരള സ്റ്റോറി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രതിഷേധാര്‍ഹം; ‘ദി റിയല്‍ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News