രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഞാൻ റെഡി, പക്ഷെ ഒരു കണ്ടീഷനുണ്ടെന്ന് നടി ഷെര്‍ലിന്‍ ചോപ്ര

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. പക്ഷെ തനിക്ക് ഒരു നിബന്ധനയുണ്ടെന്നും, വിവാഹശേഷം ഷെര്‍ലിന്‍ എന്ന പേരിനൊപ്പം രാഹുല്‍ എന്നോ ഗാന്ധിയെന്നോ ചേര്‍ക്കില്ലെന്നും പൗരഷ്പുര്‍–2 എന്ന വെബ്സീരിസിന്റെ പ്രൊമോഷനെത്തിയപ്പോൾ ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞു.

ALSO READ: കരിയര്‍ ബെസ്റ്റ് ചോയ്‌സ് ആയിരുന്നു അത്, പക്ഷെ ആ കഥാപാത്രം തെരഞ്ഞെടുത്തതില്‍ സന്തോഷവതി ആയിരുന്നില്ല: രമ്യ കൃഷ്ണന്‍

‘രാഹുലിനെ വിവാഹം കഴിക്കാന്‍ ഞാൻ ഒരുക്കമാണ്. പക്ഷെ വിവാഹശേഷം എന്റെ പേര് മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം രാഹുല്‍ എന്നോ ഗാന്ധിയെന്നോ ചേര്‍ക്കില്ല. ചോപ്ര എന്നുതന്നെ തുടരും. അത് മാറ്റാന്‍ ഞാൻ ഒരിക്കലും തയ്യാറാകില്ല’, ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

ALSO READ: കോട്ടയം പൊങ്ങത്താനത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി

അതേസമയ, രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. അയോഗ്യത നീങ്ങി തിരിച്ചെത്തിയ രാഹുലിനെ പ്രതീക്ഷയോടെ അണികളും മറ്റും വരവേൽക്കുമ്പോൾ, 2024 ലെ തെരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങുമ്പോൾ ഗോസിപ് കോളങ്ങൾ രാഹുൽ ഗാന്ധിയുടെ വിവാഹത്തിന് പിറകെ അലയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News