പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ പതിനാറു പേര്‍ കൊല്ലപ്പെട്ടു. സുന്നി ഷിയൈറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഖുറാം ജില്ലയിലാണ് സംഭവം. ആദ്യകാലത്ത് അര്‍ദ്ധ സ്വയംഭരണാധികാരം പ്രദേശമായിരുന്നു ഖുറാം. വര്‍ഷങ്ങളായി തന്നെ ഇവിടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചുവീണിട്ടുണ്ട്.
പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ സഞ്ചരിച്ചിരുന്ന സുന്നികളുടെ വാഹനവ്യൂഹത്തിന് നേരെയാണ് ഇത്തവണ ആക്രമണത്തിനിരയായത്. ഇതില്‍ വാഹനത്തിലുണ്ടായിരുന്ന പതിനാലു പേരും ആക്രമികളില്‍ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. ആക്രമികള്‍ ഷിയൈറ്റുകളാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലായിലും സെപ്തംബറിലും ഡസന്‍ കണക്കിന് ആക്രമണങ്ങളാണ് ഇവിടെ നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here