ഷിബിന്‍ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Comrade Shibin

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്കായാണ് നാദാപുരം പോലീസ് നോട്ടീസ് പുറത്തിറക്കിയത്. വിചാരണ കോടതി വെറുതെവിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം 15ന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്തു, വിചാരണ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2015 ജനുവരി 22നാണ് ലീഗ് ക്രിമിനല്‍ സംഘം തുണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ 19 കാരന്‍ ഷിബിനെ വെള്ളൂരിലെ റോഡരികില്‍ വെച്ച് നിഷ്ടൂരമായി കൊലപ്പെടുത്തിയത്. കേസില്‍ പ്രതികളായവരെ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരല്ലയെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.

Also Read :‘ഇന്ത്യയുടെ ഉന്നമനം എന്നും മനസില്‍ കൊണ്ടു നടന്നയാളാണ് രത്തന്‍ ടാറ്റ’; ഓര്‍മ്മകള്‍ പങ്കുവെച്ച് സുന്ദര്‍ പിച്ചൈ

തുടര്‍ന്ന് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും ഷിബിന്റെ അച്ഛന്‍ ഭാസ്‌കരനും അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി വിചാരണ കോടതി വിധി റദ്ദ്‌ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

തെയ്യമ്പാടി ഇസ്മയില്‍ (36), തെയ്യമ്പാടി മുനീര്‍, വാറങ്കിത്താഴത്ത് സിദ്ദിഖ് (38), വാറങ്കിത്താഴത്ത് മുഹമ്മദ് അനീസ് (27), കലമുളത്തില്‍ കുന്നിവീട്ടില്‍ ഷുഹൈബ് (28), കൊച്ചന്റവിട ജാസിം (28), കടയം കോട്ടുമ്മേല്‍ അബ്ദുള്‍ സമദ് (32) എന്നിവര്‍ക്കായാണ് നോട്ടീസ് നല്‍കിയത്.

ഇവരില്‍ ആറു പേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലും ആണെന്നാണ് വിവരം.ഈ മാസം 15ന് മുമ്പ് അറസ്റ്റ് ചെയ്തു വിചാരണ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News