തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

കോഴിക്കോട് തൂണേരി ഷിബിന്‍ വധക്കേസ് പ്രതികള്‍ പിടിയില്‍. ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികളാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. വിചാരണ കോടതി വെറുതെവിട്ട 7 പ്രതികള്‍ കുറ്റക്കാരാണ് ഹൈക്കോടതി കണ്ടെത്തിയിരുന്നു.

ALSO READ:ഒമാനില്‍ വയര്‍ലെസ് ഡ്രോണുകള്‍ അടക്കം നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ പിടികൂടി

പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നാളെയാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ 2015 ജനുവരി 22നാണ് കൊലപ്പെടുത്തിയത്.

ALSO READ:അടുത്ത ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News