തൂണേരി ഷിബിന്‍ വധക്കേസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും

കോഴിക്കോട് തൂണേരി ഷിബിന്‍ വധക്കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. പ്രതികളെ അല്‍പ്പസമയത്തിനകം കോഴിക്കോട് കോടതിയില്‍ ഹാജരാക്കും. വിചാരണ കോടതി മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഹാജരാക്കുക.

ALSO READ:തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട്

ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികളാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. വിചാരണ കോടതി വെറുതെവിട്ട 7 പ്രതികള്‍ കുറ്റക്കാരാണ് ഹൈക്കോടതി കണ്ടെത്തിയിരുന്നു.

ALSO READ:തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നാളെയാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ 2015 ജനുവരി 22നാണ് കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News