മോഹൻലാൽ ഒരു കഥ തെരഞ്ഞെടുത്തത് കൊണ്ടാണ് മോശമായി പോയത് എന്ന് പറയുന്നതിൽ അർത്ഥമില്ല, വാലിബൻ ഒരു ഗെയിം ചേഞ്ചർ, മമ്മൂക്ക ബോൾഡായി പരീക്ഷണങ്ങൾ ചെയ്യും

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. വലിയ ആവേശത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിനിമയുടെ ആദ്യദിനത്തിലെ തന്നെ സമ്മിശ്ര പ്രതികരണം ചിത്രത്തെ മോശമായി ബാധിച്ചിരുന്നു. ഷിബു ബേബി ജോൺ ആയിരുന്നു വാലിബന്റെ നിർമാണം.

ALSO READ: വേനല്‍കാലത്ത് മുഖസംരക്ഷണത്തിന് കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിക്കാം

ഇപ്പോഴിതാ മമ്മൂക്ക ബോൾഡായി പരീക്ഷണങ്ങൾ ചെയ്യുന്നത് പോലെ മോഹൻലാലിൻറെ വെല്ലുവിളി നിറഞ്ഞ പരീക്ഷണമായിരുന്നു വാലിബനും എന്ന് പറഞ്ഞിരിക്കുകയാണ് ഷിബു ബേബി ജോൺ. മമ്മൂട്ടി ഒരുപാട് പരീക്ഷണ ചിത്രങ്ങൾക്കായി വളരെ ബോൾഡായി തീരുമാനമെടുത്തെന്നും ആ കാര്യത്തിൽ അദ്ദേഹത്തെ സമ്മതിച്ച് കൊടുക്കണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.വാലിബന് വേണ്ടി മോഹൻലാലും ഒരുപാട് വെല്ലുവിളികൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിനിമയും മോശമാവണമെന്ന് ആഗ്രഹിച്ചു കൊണ്ട് ആരും എടുക്കില്ലല്ലോ. എല്ലാം നല്ലതാവാൻ വേണ്ടിയാണ് എടുക്കുന്നത്. ചില പരീക്ഷണങ്ങൾ പാളും ചിലത് വിജയിക്കും. മോഹൻലാൽ ഒരു കഥ തെരഞ്ഞെടുത്തത് കൊണ്ടാണ് മോശമായി പോയത് എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. കാരണം എന്തെങ്കിലും പോസിറ്റീവ് കണ്ട് കൊണ്ടാണല്ലോ എടുക്കുന്നത്.പക്ഷെ മമ്മൂക്ക വളരെ ബോൾഡായിട്ട് കുറേ പരീക്ഷണങ്ങൾക്ക് മുതിർന്നു. അത് നമ്മൾ സമ്മതിച്ചു കൊടുത്തേ പറ്റൂ. അതിന് വലിയ സ്വീകാര്യതയും കിട്ടിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മോഹൻലാലിനെ സംബന്ധിച്ചിടത്തോളം വാലിബൻ വളരെ വെല്ലുവിളി നിറഞ്ഞ ഒരു പരീക്ഷണമായിരുന്നു.തുടക്കത്തിൽ അതിനൊരു നെഗറ്റീവ് വന്നെങ്കിലും അതിന് ശേഷം ആ പടം കണ്ട എല്ലാവരും വളരെ പോസിറ്റീവായ അഭിപ്രായമാണ് എന്നോട് പറഞ്ഞത്. മലയാള സിനിമ എക്കാലത്തും ഓർത്തിരിക്കുന്ന ഒരു ഗെയിം ചേഞ്ചർ തന്നെയാണ് വാലിബൻ എന്നതിൽ ഒരു സംശയവുമില്ല,’ എന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്.

മോഹൻലാലിന്റെ പരീക്ഷണ സിനിമകൾ വേണ്ട രീതിയിൽ സ്വീകരിക്കപ്പെടുന്നില്ല എന്ന് മുൻപ് ഷിബു ബേബി ജോൺ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ പരീക്ഷണ സിനിമകൾ വലിയ രീതിയിൽ വിജയമാവറുണ്ടെന്നും ഇദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ALSO READ: ‘ലീഗിന് മൂന്നാം സീറ്റ് നൽകില്ല; രാജ്യസഭ സീറ്റ് നൽകും’: വി ഡി സതീശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News