പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി കാന്‍ ചലച്ചിത്രോത്സവത്തിലെത്തിയ നിമിഷത്തെ അഭിനന്ദിച്ച് ഷിബു ഗോപാലകൃഷ്ണന്‍. നമ്മളുടെ ഒരായിരം പോസ്റ്റുകളേക്കാള്‍, ഒരായിരം ലൈക്കുകളേക്കാള്‍, ഒച്ചയും മൂര്‍ച്ചയും മുഴക്കവും ഉള്ള ഒരു ബാഗാണ് കനി കൈയില്‍ പിടിച്ചിരിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലുള്ളത്.
മലയാളം എന്ന ലോകത്തിലെ ചെറിയ ഒരു ഭൂപ്രദേശത്തു നിന്നും, ലോകത്തെ ഉറ്റുനോക്കുകയും മനുഷ്യര്‍ക്കൊപ്പം വേദനിക്കുകയും നിലവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍, ചുവന്ന പരവതാനിയുടെയും നിറഞ്ഞ കൈയടിയുടെയും ഇടയിലൂടെ നടക്കുമ്പോഴും കൈവിട്ടുകളയാതെ ഇങ്ങനെയൊരു മുറിഞ്ഞ തണ്ണിമത്തന്‍ തുണ്ടിനെ മുറുകെ പിടിക്കുന്നതിന്റെ പേരാണ് രാഷ്ട്രീയമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നമ്മളുടെ ഒരായിരം പോസ്റ്റുകളേക്കാള്‍, ഒരായിരം ലൈക്കുകളേക്കാള്‍, ഒച്ചയും മൂര്‍ച്ചയും മുഴക്കവും ഉള്ള ഒരു ബാഗാണ് കനി കൈയില്‍ പിടിച്ചിരിക്കുന്നത്.
മലയാളം എന്ന ലോകത്തിലെ ചെറിയ ഒരു ഭൂപ്രദേശത്തു നിന്നും, ലോകത്തെ ഉറ്റുനോക്കുകയും മനുഷ്യര്‍ക്കൊപ്പം വേദനിക്കുകയും നിലവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍, ചുവന്ന പരവതാനിയുടെയും നിറഞ്ഞ കൈയടിയുടെയും ഇടയിലൂടെ നടക്കുമ്പോഴും കൈവിട്ടുകളയാതെ ഇങ്ങനെയൊരു മുറിഞ്ഞ തണ്ണിമത്തന്‍ തുണ്ടിനെ മുറുകെ പിടിക്കുന്നതിന്റെ പേരാണ് രാഷ്ട്രീയം.
ലോകത്തിന്റെ മുഴുവന്‍ ക്യാമറകളും തന്നിലേക്കു തിരിച്ചുവച്ച നിമിഷത്തില്‍ അതിനെ അരുമയോടെ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പേരാണ് ഐക്യദാര്‍ഢ്യം.
ലോകം സൗകര്യപൂര്‍വ്വം മറക്കാന്‍ തുടങ്ങുന്ന സത്യത്തിന്റെ ഈ കനിയെ കൈവിട്ടുകളയാതെ കൈയില്‍ കരുതിയ കുസൃതിക്ക് നന്ദി ??
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here