കേരളത്തിന്‍റെ സാംസ്കാരിക മാലിന്യമായി സുരേന്ദ്രൻ മാറി, ഷിജു ഖാൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രനെതിരെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കേരളത്തിന്‍റെ സാംസ്കാരിക മാലിന്യമായി സുരേന്ദ്രൻ മാറിയെന്നും ഷിജു ഖാൻ പറഞ്ഞു. പ്രതിഷേധ പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സംസാരിച്ചു.

അതേസമയം, സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് കേസ്. കന്റോൺമെൻ്റ് സിഐ ആണ് കേസെടുത്തത്. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ സിഎസ് സുജാത പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.

സുരേന്ദ്രനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിപിഐഎമ്മിലെ വനിതാ നേതാക്കള്‍ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration