കാലിക്കറ്റ് സർവ്വകലാശാലയിലേത് സാമ്പിൾ വെടിക്കെട്ട്, തൃശൂർ പൂരം വരുന്നതേയുള്ളൂ, ഇതിലും വലിയ ഏകാധിപതികളെ എസ് എഫ് ഐ നേരിട്ടിട്ടുണ്ട്; ഷിജുഖാൻ

ഗവർണർക്കെതിരെ കാലിക്കറ്റ് സർവ്വകലാശാലയിൽ എസ് എഫ് ഐ നടത്തിയ പ്രതിഷേധം സാമ്പിൾ വെടിക്കെട്ടെന്ന് ഷിജുഖാൻ. രാഷ്ട്രീയ മാന്യതയും അന്തസുമില്ലാത്ത ആളുകളെ നിയമിക്കാനുള്ളതായി ഗവർണർ തസ്തിക മാറിയെന്നും, ഭരണ ഘടന മറികടക്കാൻ ആരിഫ് മുഹമ്മദ്‌ ഖാന് അധികാരമില്ലെന്നും ഷിജുഖാൻ പറഞ്ഞു.

ALSO READ: ‘​ഗവർണർക്ക് അടിയന്തര ചികിത്സ വേണം’: എ കെ ബാലൻ

‘നിങ്ങളെ കൊണ്ടുവച്ചവർ തന്നെ നിങ്ങളെ തിരിച്ചെടുത്തുകൊണ്ടുപോകണം. അതായിരിക്കും ഉചിതം.
നിയമവിരുദ്ധതയാണ് ഗവർണർ കാണിച്ചുകൊണ്ടിരിക്കുന്നത്. മോദി വന്നാലും കേരളത്തിലെ സർവ്വകലാശാലകൾ തലകുനിക്കില്ല. കണ്ണൂർ അഭിമാനമാണ്. അധിക്ഷേപിച്ച നിങ്ങളോട് കാലം കണക്ക് ചോദിക്കും. അന്തസുണ്ടെങ്കിൽ രാജി വച്ച് ഉത്തർപ്രദേശിൽ തിരികെ പോകണം. ഗവർണർ അതിരുകടന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ കനത്ത ശിക്ഷ നിങ്ങളെ കാത്തിരിക്കുന്നു’, ഷിജുഖാൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News