നഗരൂർ ആക്രമണം; നേതൃത്വം കൊടുത്തത് ജില്ലയിലെ കോൺഗ്രസ് നേതൃത്വം: ഡോ. ഷിജുഖാൻ

നഗരൂർ ആക്രമണത്തിന് നേതൃത്വം നൽകിയത് ജില്ലയിലെ കോൺഗ്രസ് നേതൃത്വമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ പറഞ്ഞു. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഗുഢാ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ സായുധാക്രമണം നടത്തുകയായിരുന്നു. 30 ൽ അധികം വരുന്ന സംഘം വടിവാൾ, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചാണ് അക്രമിച്ചത്. ബോധപൂർവ്വമുള്ള അക്രമമാണ് ഉണ്ടായത്.

Also Read: ‘തന്നെ കൂട്ടാതെ ഭർത്താവ് സുഹൃത്തിനൊപ്പം പുറത്തുപോയി’, 4 വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു

അക്രമത്തിന് നേതൃത്വം കൊടുത്തത് ജില്ലയിലെ കോൺഗ്രസിൻ്റെ പ്രവർത്തകൻ സുഹൈൽ ബിൻ അൻവറാണ്. വിഡി സതീശൻ, കെ സുധാകരൻ എന്നിവരുമായി സുഹൈലിന് അടുത്ത ബന്ധമുണ്ട്. സുഹൈൽ നേരത്തെ നിരവധി കേസുകളിലെ പ്രതിയാണ്. ആൾക്കുട്ട അക്രമമാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായത്. ഏകപക്ഷീയ അക്രമമാണ് ഉണ്ടായത്. ഡിവൈഎഫ്ഐ നഗരൂർ മുൻ മേഖല അഫ്സലിന് തല, നെഞ്ച്, വയർ, കരൾ തുടങ്ങിയ അവയവങ്ങൾക്ക് ഗുരുതര പരിക്ക് ഉണ്ട്.

Also Read: സ്വകാര്യ കെയര്‍ ഹോമിലെ കോളറ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

നിലവിൽ മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ് അഫ്സൽ. അൽത്താഫ് എന്ന യുവാവിനെ തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചു. ഒരാൾക്ക് മുഖത്ത് പ്ലാസ്റ്റിക് സർജറി കഴിഞ്ഞു. ആൾകൂട്ട ഭീകരതയാണ് യൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്നത്. ഇതിനെതിരെ പൊലീസ് കർശനമായ നടപടി സ്വീകരിക്കണമെന്നും ഷിജുഖാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News