വമ്പൻ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശിഖർ ധവാൻ

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനോടേറ്റ വമ്പൻ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചാബ് കിംഗ്സ് നായകൻ ശിഖർ ധവാൻ. ഒരു ബൗളറെ അധികമായി കളിപ്പിക്കാനുള്ള തൻ്റെ തന്ത്രം തിരിച്ചടിയായി എന്നാണ് ക്യാപ്റ്റൻ്റെ പ്രതികരണം.

ടോസ് വിജയിച്ച പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളർമാർ വൻതോതിൽ റൺസ് വിട്ടുനൽകി. സ്പിന്നറുടെ അഭാവവും തോൽവിക്ക് കാരണമായെന്നും ധവാൻ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ലഖനൗ നിശ്ചിത 20 ഓവറിൽ 258 റൺസാണ് അടിച്ചുകൂട്ടിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്‍റെ ഇന്നിംഗ്സ്19.5 ഓവറിൽ 201 റൺസിൽ അവസാനിക്കുകയായിരുന്നു. 56 റൺസിന്റെ വമ്പൻ തോൽവിയാണ് ടീം മത്സരത്തിൽ ഏറ്റുവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News