ഭാര്യ മാനസികമായി പീഡിപ്പിച്ചു; ക്രിക്കറ്റ് താരത്തിന് വിവാഹമോചനം

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം. പിരിഞ്ഞു കഴിയുന്ന ഭാര്യ അയേഷ മുഖർജിയിൽ നിന്ന് ശിഖർ ധവാൻ ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടി വന്നതായി വിവാഹ മോചനം അനുവദിച്ച് ഡൽഹി കോടതി ചൂണ്ടിക്കാട്ടി.

ALSO READ:കോട്ടയം – ഇടുക്കി ജില്ലയുടെ അതിർത്തിയിൽ കടുവയുടെ ആക്രമണം



വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ധവാൻ ഭാര്യയ്ക്കെതിരായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭാര്യ മാനസികമായ ക്രൂരതയ്ക്ക് ഇരയാക്കിയതായി ധവാൻ കോടതിയിൽ പരാതിപ്പെട്ടിരുന്നു. ഈ ആരോപണങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയാണ് വിവാഹമോചനം നൽകിയത്. വര്‍ഷങ്ങളായി ഏക മകനിൽ നിന്നു വേർപെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദത്തിലാക്കിയെന്നും ഇതേ തുടർന്ന് ധവാൻ മാനസിക വേദനയിലായിരുന്നെന്നും ഡൽഹി പട്യാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതി വിലയിരുത്തി.

ALSO READ:കടമായി പൊറോട്ടയും ബീഫും നൽകിയില്ല; കൊല്ലത്ത് ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട് യുവാവിന്റെ പ്രതികാരം

2012 ഒക്ടോബറിലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. ആദ്യ വിവാഹത്തിൽ അയേഷയ്ക്കു രണ്ടു പെൺമക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News