എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഒപ്പം നിന്നത് ശിൽപ; തുറന്ന് പറഞ്ഞ് രാജ് കുന്ദ്ര

ബോളിവുഡിൽ പ്രശസ്തയായ നടിയാണ് ശിൽപ ഷെട്ടി. താരത്തെ സംബന്ധിച്ച വാർത്തകളെല്ലാം കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപുകളിൽ വില്പന നടത്തി എന്ന കേസുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായത്. കേസിൽ രാജ് കുന്ദ്ര ജയിൽ മോചിതനാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ രാജ് കുന്ദ്രയുടെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ ജയിൽമോചിതനായപ്പോൾ ഇന്ത്യ വിട്ടു പോകാമെന്ന് ശിൽപ ഷെട്ടി പറഞ്ഞിരുന്നുവെന്നാണ് രാജ് കുന്ദ്ര പറഞ്ഞിരിക്കുന്നത്. എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ശിൽപയുടെ പിന്തുണയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജ് കുന്ദ്ര പറഞ്ഞു. രാജ് കുന്ദ്രയുടെ ജയിൽജീവിതത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ അഭിനയിച്ച ‘യു ടി 69’ എന്ന സിനിമ പുറത്തിറങ്ങാനിരിക്കെയാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

ALSO READ: ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കം; രാഷ്ട്രീയമായി നേരിടാന്‍ പ്രതിപക്ഷം, വിമര്‍ശനം ശക്തം

തന്റെ ഭാര്യയാണ് വിദേശത്ത് പോയി ജീവിക്കണോ എന്ന് ആദ്യമായി ചോദിക്കുന്നത്. “നിങ്ങൾ ലണ്ടനിലാണ് ജനിച്ചതും വളർന്നത്. അവിടെയുള്ളതെല്ലാം വിട്ട് എനിക്കു വേണ്ടി ഇവിടേക്ക് വന്നു. പക്ഷേ നിങ്ങൾക്ക് രാജ്യം വിടണമെങ്കിൽ നമുക്ക് പോകാം” എന്നാണ് ശിൽപ പറഞ്ഞതെന്നും രാജ് കുന്ദ്ര പറയുന്നു. എന്നാൽ താൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നുവെന്നാണ് മറുപടി പറഞ്ഞത്. അതുകൊണ്ടു തന്നെ രാജ്യം വിടാൻ താൽപര്യപ്പെടുന്നില്ലയെന്നും തെറ്റു ചെയ്തവരാണ് രാജ്യം വിട്ട് പോകേണ്ടതെന്നും താൻ പറഞ്ഞതായി രാജ് കുന്ദ്ര പറയുന്നു. ആളുകൾ വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നു, കോടികളുമായി രാജ്യം വിടുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതുകൊണ്ടു തന്നെ രാജ്യവും വിടില്ല എന്നും രാജ് കുന്ദ്ര പറഞ്ഞു.

ALSO READ: വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് ഭരണഘടനയിലുള്ള കാര്യങ്ങൾ; സീതാറാം യെച്ചൂരി

നീലച്ചിത്ര നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തെ ജയിൽവാസത്തിനുശേഷം കുന്ദ്ര പുറത്തിറങ്ങുകയും ചെയ്തു. നവംബർ 3നാണ് യു ടി 69 എന്ന സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News