ഇറ്റ്‌സ് എ ജെന്റില്‍മാന്‍സ് ഗെയിം ഡ്യൂഡ്; ബാറ്റ് കൊണ്ട് സ്റ്റമ്പിലടിച്ചു, ഹെറ്റ്മയര്‍ക്ക് പിഴ

ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ഔട്ടായതിന് പിന്നാലെ ബാറ്റ് കൊണ്ട് സ്റ്റമ്പിലടിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിര ബാറ്റര്‍ ഹെറ്റ്മയറിന് പിഴ. മാച്ച് ഫീസിന്റെ പത്തു ശതമാനമാണ് പിഴ വിധിച്ചിരിക്കുന്നത്. നിര്‍ണായകമായ മത്സരത്തില്‍ വിക്കറ്റ് നഷ്ടമായതിന്റെ ദേഷ്യത്തിലായിരുന്നു ഹെറ്റ്മയറിന്റെ പ്രവൃത്തി. പത്തു പന്തുകള്‍ നേരിട്ട ഹെറ്റ്മയര്‍ നാലു റണ്‍സുമായി പുറത്തായി. പിന്നാലെ റോയല്‍സ് ഐപിഎല്ലില്‍ നിന്നും പുറത്താകുകയും ചെയ്തു.

ALSO READ: ആറാം ഘട്ട തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും

176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴിന് 139 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഹെറ്റ്മയറിന്റെ ഈ പ്രവൃത്തിയ്‌ക്കെതിരെ നിരവധി പേരാണ് അഭിപ്രായം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ 42, ധ്രുവ് ജുറേല്‍ പുറത്താകാതെ 56 എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം തിളങ്ങാന്‍ കഴിയാതെ വന്നതോടെ ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News