മഹാരാഷ്ട്രയിൽ ഷിൻഡെ ബിജെപി സർക്കാർ അധികാരത്തിലെത്തിയത് ചട്ടവിരുദ്ധമായ നടപടിയിലൂടെയാണെന്ന സുപ്രീം കോടതി വിധിക്ക് പുറകെയാണ് രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ധൈര്യമുണ്ടോ എന്ന വെല്ലുവിളിയുമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്.
ധാർമികതയുടെ പേരിലാണ് താൻ രാജി വച്ചതെന്നും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അത് പാലിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ വിമത നീക്കം നടത്തിയ എം എൽ എ മാരെ സ്‌പീക്കർ അയോഗ്യരാക്കിയില്ലെങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്നും താക്കറെ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നാണ് തനിക്ക് പ്രധാനമന്ത്രിയോട് പറയുണുള്ളതെന്നും ലോകം മുഴുവൻ മഹാരാഷ്ട്രയുടെ പേര് കളങ്കപ്പെടുത്താൻ അനുവദിക്കരുതെന്നും താക്കറെ ആവശ്യപ്പെട്ടു.
അന്നത്തെ ഗവർണറുടെ നിയമവിരുദ്ധമായ തീരുമാനത്തിൽ നിന്ന് നേട്ടം കൈവരിച്ച സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ലെന്നാണ് പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here