മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും. തിരക്കാണ് കാരണമായി ഇരുവരും ചൂണ്ടിക്കാട്ടിയത്. എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ ബാരാമതിയിലെ വീട്ടിലെ വിരുന്നിൽ പങ്കെടുക്കില്ലെന്നാണ് ഇരുവരും അറിയിച്ചത്.

Also read:എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം.ആരിഫ് എം.പി.യുടെ വികസനരേഖ പ്രകാശനം ഇന്ന്

മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിമാരും ഇന്ന് ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ശരദ് പവാർ അധ്യക്ഷനായ ട്രസ്റ്റിന് കീഴിലുള്ള കോളേജിലാണ് ചടങ്ങ് നടക്കുന്നത്. എന്നാൽ പവാറിനെ ക്ഷണിച്ചിട്ടില്ല. അതേസമയം ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെക്കും സമീപ മണ്ഡലങ്ങളിലെ മറ്റു ജനപ്രതിനിധികൾക്കും ക്ഷണമുണ്ട്.

മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും അത്താഴത്തിന് ക്ഷണിച്ചതിലൂടെ തനിക്കുണ്ടായ അവഗണന പുറത്തറിയിക്കാൻ പവാറിന് കഴിഞ്ഞെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Also read:സിദ്ധാർത്ഥൻ്റെ മരണം; വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി

അതേസമയം, മഹാരാഷ്ട്രയിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യം 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഹിത കരാറിൽ ധാരണയായി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗം സംസ്ഥാനത്തെ 48 സീറ്റുകളിൽ 20 എണ്ണത്തിലും മത്സരിക്കും. കോൺഗ്രസ് 18 ലും ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ സി പി പത്തിടത്തും സ്ഥാനാർത്ഥികളെ നിർത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News