കടുവയെ പിടിച്ച് പല്ല് പറിച്ചെടുത്തെന്ന് ശിവസേന എംഎല്‍എ; പല്ല് പിടിച്ചെടുത്തു, പിറകേ കേസും

കടുവയെ വേട്ടയാടിയിട്ടുണ്ടെന്നും അതിന്റെ പല്ലാണ് താന്‍ ധരിച്ചിരിക്കുന്നതെന്നും പ്രസംഗിച്ച എംഎല്‍എ വെട്ടിലായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയിലെ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദാണ് വിവാദ പരാമര്‍ശം നടത്തിയത്. 37 വര്‍ഷം മുമ്പ് താന്‍ കടുവയെ വേട്ടയാടി പല്ലുപറിച്ചെടുത്തെന്നാണ് എംഎല്‍എ പറഞ്ഞത്. ഇതോടെ എംഎല്‍എയ്ക്ക് എതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മഹാരാഷ്ട്ര വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടയില്‍ എംഎല്‍എയുടെ പക്കല്‍ നിന്നും കടുവയുടെ പല്ല് കണ്ടെത്തി. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയം: തീരുമാനം നീളും

അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് 1987ലെ സംഭവം എംഎല്‍എ വിവരിച്ചത്. കടുവയുടെ പല്ല് തന്റെ മാലയില്‍ കോര്‍ത്തുവച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ പരിപാടിയുടെ വീഡിയോ വൈറലായതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ALSO READ: അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിത്തം; ഇന്ത്യൻ യുവാവ് മരിച്ചു

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഫോറന്‍സിക് പരിശോധനയില്‍ പല്ല് കടുവയുടേത് തന്നെയെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News