രാജ് താക്കറെയുടെ മകനെതിരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ഷിന്‍ഡെ ശിവസേന

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയ്ക്കെതിരായ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്ന് മുംബൈയിലെ മാഹിം മണ്ഡലത്തില്‍ നിന്നുള്ള മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സ്ഥാനാര്‍ത്ഥി സദാ സരവങ്കര്‍ സൂചിപ്പിച്ചു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ്. പാര്‍ട്ടിയുടെ താത്പര്യം കണക്കിലെടുത്ത് എംഎന്‍എസ് തന്റെ ഒരു ആവശ്യം അംഗീകരിച്ചതിനാല്‍ ഭാരവാഹികളുമായി സംസാരിച്ച് തീരുമാനം അറിയിക്കുമെന്നാണ് ശരവങ്കര്‍ സൂചന നല്‍കിയത്.

മുംബൈയിലെ മണ്ഡലങ്ങള്‍ക്കായി എംഎന്‍എസും മഹായൂതി സഖ്യവും തമ്മില്‍ ധാരണയായതായി ശരവങ്കര്‍ പറഞ്ഞു. മഹായുതിക്കെതിരായ എല്ലാ സ്ഥാനാര്‍ത്ഥികളെയും പിന്‍വലിക്കണമെന്നാണ് നിബന്ധനയെന്നും ഏകനാഥ് ഷിന്‍ഡെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും ശരവങ്കര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ താത്പര്യ പ്രകാരമാണ് തീരുമാനമെന്നും ശരവങ്കര്‍ വ്യക്തമാക്കി.

ALSO READ:ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡിൽ 36 മരണം

പിന്മാറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തോട് ഉപാധികള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് ആദ്യ പ്രതികരണം. എന്തെങ്കിലും കിട്ടാന്‍ വേണ്ടിയല്ല പിന്‍മാറിയതെന്നും സംസ്ഥാനത്ത് ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ വരണമെന്നാണ് ആഗ്രഹമെന്നും ശരവങ്കര്‍ പറഞ്ഞു. അതേസമയം മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ഗോപാല്‍ ഷെട്ടി മഹാരാഷ്ട്രയിലെ ബോറിവലി നിയമസഭാ സീറ്റില്‍ നിന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഷെട്ടി സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News