വിവാഹം എന്നാണ്? ഗേൾ ഫ്രണ്ടുമായി ഷൈൻ ടോം ഡാന്‍സ് പാര്‍ട്ടി ഓഡിയോ ലോഞ്ചിൽ

ഡാന്‍സ് പാര്‍ട്ടി എന്ന പുതിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ താരമായി നടൻ ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ ഷൈനിന്റെ കൂടെ കൂട്ടുകാരിയുമൊപ്പമുണ്ട്. ഒരാഴ്ച മുന്‍പ് ഷൈൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുമായാണ് ഷൈൻ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത്.

ALSO READ:പിഴ അടയ്ക്കാത്തവർക്കെതിരെ നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

എന്നാൽ ഈ ചടങ്ങിൽ ചിത്രത്തിന്‍റെ സംവിധായകനായ സോഹന്‍ സീനുലാല്‍ വേദിയിലേക്ക്‌ ഇവരെ ക്ഷണിച്ചത് വിവാഹിതരാവുന്ന ആളുകളെന്ന് വിളിച്ചാണ്. വേദിയില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ റീല്‍സിലും ഷോര്‍ട്ട്സിലുമൊക്കെ വൈറല്‍ ആവുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ട്വിന്നിംഗ് ഡ്രെസ് കോഡുമായാണ് ഇരുവരും എത്തിയത്.

ALSO READ:ഉല്ലാസ യാത്രയ്ക്കിടെ ഹൃദയാഘാതം; ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു

ഒരാഴ്ച മുന്‍പ് ഷൈന്‍ ഒരു യുവതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോക്ക് താഴെ ഇത് ആരാണെന്ന് ചോദിച്ച് നിരവധി കമന്‍റുകള്‍ വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News