വിവാഹം അറേഞ്ച്ഡ് ആയിരുന്നു, എന്നിൽ അവൾ സന്തുഷ്ടയായിരുന്നില്ല; ആദ്യ ഭാര്യയെയും കുഞ്ഞിനേയും കുറിച്ച് ഷൈൻ ടോം ചാക്കോ

സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡിങ് ആവാറുള്ള താരമാണ് ഷൈൻ ടോം ചാക്കോ. നടന്റെ പ്രതികരണങ്ങളും മറ്റും പലപ്പോഴും ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് ഷൈൻ വന്നത് കാമുകിയുമൊത്താണ് എന്ന് വാർത്തകൾ പരന്നിരുന്നു. ഇപ്പോഴിതാ ഷൈനിന്റെ പഴയ ഒരു അഭിമുഖമാണ് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. കുടുംബത്തെ കുറിച്ചും ആദ്യ വിവാഹത്തെ കുറിച്ചുമാണ് താരം ഈ അഭിമുഖത്തിൽ പറയുന്നത്.

ALSO READ: തൊണ്ടി മുതലായ മീനുമായി പൂച്ച പിടിയിൽ, മത്സ്യവില്പനക്കാരെ വലച്ച കള്ളനെ തൂക്കിയെടുത്ത് പൊലീസ്; വൈറലായ എ ഐ ചിത്രങ്ങൾ കാണാം

തന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നുവെന്നാണ് അഭിമുഖത്തിൽ ഷൈന്‍ പറഞ്ഞത്. ഒത്തിരി കാരണങ്ങള്‍ കൊണ്ടാണ് ആ വിവാഹബന്ധം അധികകാലം നിലനിൽക്കാതിരുന്നതെന്നും, സത്യം പറഞ്ഞാല്‍ ആ സമയത്ത് തനിക്ക് ആ സമയത്ത് വേറൊരു പ്രണയം ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തിൽ നടന്‍ പറഞ്ഞിരുന്നു.

ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ പറഞ്ഞത്

എന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നു. ഭാര്യയുടെ ഭാഗത്ത് നിന്നുള്ള എല്ലാത്തിലും ഞാന്‍ സന്തുഷ്ടന്‍ ആയിരുന്നെങ്കിലും പക്ഷെ എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവര്‍ സന്തുഷ്ട ആയിരുന്നില്ല. അതൊക്കെ എന്റെ പ്രശ്‌നമായിരുന്നെന്ന് എന്റെ രണ്ട് ബന്ധങ്ങളില്‍ നിന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ് പിന്നെ വേറെ ഒരാളുടെ ചിന്താ മണ്ഡലങ്ങള്‍ ഭരിക്കുന്ന പ്രണയബന്ധങ്ങളില്‍ ആവാന്‍ എനിക്ക് താല്പര്യം ഇല്ലാതിരുന്നതെന്നാണ് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നടന്‍ പറഞ്ഞത്.

ALSO READ: സ്‌കൂൾ യൂണിഫോമുമിട്ട് ലൈസൻസും ഹെൽമറ്റുമില്ലാതെ ട്രിപ്പിൾസിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം

പ്രണയബന്ധങ്ങളില്‍ തല്‍പരനല്ലെന്ന് പറയുന്നതിനേക്കാള്‍ അത് തനിക്ക് വര്‍ക്ക് ആവുന്നില്ലെന്ന് വേണം പറയാന്‍. ഒരു തരത്തിലുമുള്ള ഒരു എനര്‍ജിയും അത് ഉണ്ടാക്കുന്നില്ല. ആദ്യം കാഴ്ചകള്‍ കൊണ്ടും സംസാരം കൊണ്ടും ആണല്ലോ ഇത്തരം ബന്ധങ്ങളില്‍ കൂടുതല്‍ അടുക്കുന്നത്. അതിനപ്പുറത്തേക്ക് അത് കടക്കുന്നില്ല. അങ്ങനൊരു ആത്മബന്ധം ഉണ്ടാവുന്നില്ല. എനിക്ക് സ്ത്രീകളുമായി ഇടപഴകി പരിചയം ഒന്നുമില്ല. കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി എങ്കിലും ഭാര്യയുടെ കാര്യം കഷ്ടമായിരുന്നു.

ഭാര്യയും കുഞ്ഞും ഇപ്പോൾ സുഖമായി ഇരിക്കുകയാണ്. കുഞ്ഞിന്റെ കാര്യം ഞാന്‍ എവിടെയും പറയാറില്ല. അങ്ങനെ അവരെ കുറിച്ച് പറയേണ്ട ആവശ്യം ഒന്നുമില്ലല്ലോ. മകന്റെ പേര് സിയല്‍, അവനിപ്പോള്‍ എട്ടുവയസായി. രണ്ട് പേര്‍ സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്ന് അല്ലെങ്കില്‍ ഒരാള്‍ക്കൊപ്പം നിന്ന് വളരുന്നതാണ് നല്ലത്. അല്ലെങ്കില്‍ പത്ത് ദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ബാക്കി ദിവസം ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. ഇങ്ങിനെ വളരുന്ന കുട്ടികള്‍ ആകെ വിഷമിച്ചു പോകില്ലേ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News