‘സിനിമയിലേക്കെത്താൻ ഡാൻസ് പഠിച്ചു മത്സരിച്ചു’, പക്ഷെ സിനിമാക്കാരിയായി വന്ന നവ്യ നായർ അത് കൊണ്ടുപോയി; ഷൈൻ ടോം ചാക്കോ

സിനിമയിലേക്കെത്താൻ വേണ്ടി താൻ ഡാൻസ് പഠിച്ചിരുന്നെന്ന് നടൻ ഷൈൻ ടോം ചാക്കോ. മോണോ ആക്ടിൽ താൻ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചിട്ടുണ്ടെന്നും, എന്നാൽ ആ മത്സരത്തിൽ നവ്യ നായർ വന്ന് ഒന്നാം സമ്മാനം കൊണ്ടുപോയെന്നും പഴയ ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ പ്രമുഖ യത് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.

ഷൈൻ ടോം ചാക്കോ പറഞ്ഞത്

സിനിമയിലേക്ക് എത്താൻ വേണ്ടിയാണ് അന്ന് ഞാൻ ഡാൻസ് പഠിച്ചത്. കാരണം അന്ന് സംവിധായകർ നടന്മാരെ തെരഞ്ഞെടുത്തിരുന്നത് യുവജനോത്സവങ്ങളിൽ നിന്നായിരുന്നു. ഇന്നത്തെപ്പോലെ റീലുകളും സോഷ്യൽ മീഡിയകളും അന്നില്ലല്ലോ. ഏതെങ്കിലും ഒരു കലോത്സവത്തിൽ ഫസ്റ്റ് അടിച്ചു സംസ്ഥാനത്ത് എത്തിയാൽ സംവിധായകർ നമ്മളെ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുപോകും എന്നായിരുന്നു എന്റെ ചിന്ത. കാരണം നമുക്ക് മുൻപ് വന്ന വിനീത്, മോനിഷ, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിലെത്തിയവരാണ്.

ALSO READ: കാതൽ ഒരു ചരിത്രവും മമ്മൂക്ക മഹാനടനും, ഇന്റിമേറ്റ് സീൻ വന്ന് കഴിഞ്ഞാൽ ചാനൽ മാറ്റുന്ന കുടുംബപ്രേക്ഷകരിലേക്ക് സിനിമ കൂടുതൽ എത്തി; ചിന്നു ചാന്ദിനി

പക്ഷെ പ്ലസ് ടു എത്തിയപ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിലേക്ക് എത്തുന്നത്. ഡാൻസ് വഴിയല്ല, മോണോ ആക്ട് വഴിയാണ് ഞാൻ അവിടെ എത്തിയത്. ഡാൻസ് വഴിയെത്താൻ കുറച്ച് പ്രയാസമായിരുന്നു. കാരണം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചായിരുന്നു ചില സമയങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നത്. പിന്നീടാണ് അത് വേർതിരിച്ചത്. എന്നിട്ടും ഞാൻ എത്തിയില്ല. അത് കുറച്ച് എക്സ്പെൻസീവ് ആണ്. സ്ഥിരമായി പഠിക്കണം, പിന്നെ അതിന്റെ ഡ്രസ്സിനും ആഭരണങ്ങൾക്കും എല്ലാം നല്ല ചിലവുണ്ട്. അതിനെല്ലാം മാർക്കുമുണ്ട്. പൈസ നന്നായിട്ട് ചിലവാക്കുന്ന സ്കൂളുകളാണ് അത് എപ്പോഴും കൊണ്ടുപോവുക. മോണോ ആക്ടിന് ഒരു ചിലവുമില്ലല്ലോ. ഒരു മൈക്കിന്റെ മുന്നിൽ നിന്നാൽ മതിയല്ലോ

ALSO READ: സീരിയലുകളിൽ ഒരു മുസ്‌ലിമിന്റെയോ ദളിതന്റെയോ കഥയില്ല; സാംസ്കാരിക മേഖലയിലെ സംഘപരിവാർ കടന്നു കയറ്റങ്ങൾക്കെതിരെ തുറന്നടിച്ച് നടി ഗായത്രി

മോണോ ആക്ടിന് സ്റ്റേറ്റ് വരെ എത്തി മത്സരം തുടങ്ങാൻ നേരത്താണ് നവ്യ നായർ നന്ദനത്തിന്റെ ലൊക്കേഷനിൽ നിന്ന് അങ്ങോട്ട് വരുന്നത്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ഇത്‌ സിനിമാക്കാര് തന്നെ കൊണ്ടുപോകുമെന്ന്. നവ്യാ നായർ വന്നാൽ വേറൊരാൾക്കും കിട്ടില്ലല്ലോ. പറഞ്ഞ പോലെ തന്നെ സംഭവിച്ചു ഒന്നാം സമ്മാനം നവ്യയ്‌ക്ക് തന്നെ കിട്ടി. എനിക്ക് ഒന്നും കിട്ടിയില്ല. 14ാം സ്ഥാനമായിരുന്നു എനിക്ക്. നവ്യയെ കുറ്റം പറയാൻ പറ്റില്ലല്ലോ 14 ജില്ലയല്ലേ ഉള്ളൂ. അന്ന് മലപ്പുറത്തെയാണ് ഞാൻ പ്രതിനിധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News