അന്ന് അസോഷ്യേറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റും; ഇന്ന് കമല്‍ ചിത്രത്തില്‍ നായകനായി ഷൈന്‍ ടോം ചാക്കോ

അഭിനയ മികവുകൊണ്ട് കുറഞ്ഞ കാലയളവില്‍ തന്നെ സിനിമയില്‍ പേരെടുത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയുടെ പിന്നണിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ശേഷമാണ് ഷൈന്‍ അഭിനയ രംഗത്ത് തിളങ്ങി തുടങ്ങുന്നത്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ അസോഷ്യേറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റായുമായിരുന്നു ഷൈനിന്റെ തുടക്കം. ഇപ്പോഴിതാ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുകയാണ് ഷൈന്‍ ടോം ചാക്കോ.

Also Read- ‘പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായി’; ഉണ്ണി മുകുന്ദനെതിരായ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കമല്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിലാണ് ഷൈന്‍ ടോം ചാക്കോ നായകനാകുന്നത്. തൊഴുപുഴയില്‍ ലളിതമായ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര പ്രവര്‍ത്തകര്‍, ്അണിയറപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിബി മലയിലും കമലും ഭദ്രദീപം തെളിച്ചാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് സംവിധായകന്‍ സിബി മലയില്‍ ടൈറ്റില്‍ പ്രകാശനം നടത്തുകയും ആഷിഖ് അബുവും ഷൈന്‍ ടോം ചാക്കോയും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കുകയും ചെയ്തു.

Also Read- ‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങില്ല; ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്’; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

സ്ത്രീകള്‍ എക്കാലവും നേരിടുന്ന ചില പ്രശ്‌നങ്ങളിലേക്കാണ് ചിത്രം വരല്‍ചൂണ്ടുന്നത്. വിവേകാനന്ദന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് ഇതു പറയാന്‍ ശ്രമിക്കുന്നത്. ഗൗരവമേറിയ ഒരു വിഷയം സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. ഷൈന്‍ ടോമിന് പുറമേ ഗ്രേസ് ആന്റണി, സാസ്വിക, മെറീനാ മൈക്കിള്‍, മാലാ പാര്‍വതി, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, ഇടവേള ബാബു, അനുഷാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News