‘ബാഗ് തൂക്കുന്നത് പോലെയാണ് വിജയ് ഒരു മനുഷ്യനെ തൂക്കി നടക്കുന്നത്’, സ്വന്തം സിനിമയെ വിമർശിച്ച് ഷൈൻ ടോം ചാക്കോ

വിജയ് നായകനായി പുറത്തിറങ്ങിയ ഒരു തമിഴ് പരാജയ ചിത്രമായിരുന്നു ബീസ്റ്റ്. മലയാളി താരമായ ഷൈൻ ടോം ചാക്കോയുടെ അരങ്ങേറ്റ ചിത്രം ധാരാളം വിമർശങ്ങൾക്കും ട്രോളുകൾക്കും വിധേയമായിരുന്നു. ഇപ്പോഴിതാ സിനിമക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. സിനിമയുടെ കഥയെ കുറിച്ചും മറ്റുമാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ALSO READ: ഇസ്രേയൽ – പലസ്തീൻ യുദ്ധം; ദുരിതത്തിലായി ഗർഭിണികളും നവജാതശിശുക്കളും, റിപ്പോർട്ട് പുറത്ത് വിട്ട് യൂനിസെഫ്

ബീസ്റ്റുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോയെ സോഷ്യൽ മീഡിയ ട്രോളാൻ കാരണമായ രംഗം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ വിജയ് ഒറ്റ കൈയില്‍ ഒരു കാരി ബാഗ് കൊണ്ടുപോകുന്നതുപോലെ തൂക്കിക്കൊണ്ട് പോകുന്ന സീന്‍ ആയിരുന്നു. അത്തരം രംഗങ്ങളുടെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഷെയ്ൻ സംസാരിച്ചത്. ചോദ്യം ചെയ്യുന്നു ഷെയ്ന്‍. ‘നല്ല ഭാരവും ഉയര്‍ത്തിക്കൊണ്ട് ഒരാള്‍ക്ക് അത്ര അനായാസം നടന്നുപോകാന്‍ ആവുമോ’?, ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. ബാഗ് തൂക്കി നടക്കുന്നത് പോലെയാണ് ഒരു മനുഷ്യനെ തൂക്കി വിജയ് നടക്കുന്നത് എന്നായിരുന്നു ചിത്രത്തിനെതിരെ വന്ന വിമർശങ്ങളിൽ പ്രധാനപ്പെട്ടത്.

ALSO READ: കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നു; വി വസീഫ്

അതേസമയം, ബീസ്റ്റിലെ കഥാപാത്രത്തിന് ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും ജിഗർതണ്ടയിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ചത്. രാഷ്ട്രീയക്കാരനും നടനുമായി കരിയറിലെ തന്നെ ശ്രദ്ധേയമായ പ്രകടനമാണ് ഷൈൻ കാഴ്ചവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News