അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷര്‍ട്ടൂരി നല്‍കി ഷൈന്‍ ടോം ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ എല്ലാ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. സംസാര ശൈലികൊണ്ടും ശരീരഭാഷ കൊണ്ടും ട്രോളന്‍മാര്‍ക്കുള്ള എല്ലാ കണ്ടന്റും താരം  കൊടുക്കാറുണ്ട്. ഇപ്പോള്‍ താരം ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തിനിടെ ഷൈന്‍ അവതാരകയ്ക്ക് ഷര്‍ട്ടൂരി കൊടുക്കുന്ന വീഡിയോ ആണ് വൈറലായത്

Also Read: “എന്തിന് ഇത് ചെയ്തു” കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ ഞെട്ടലോടെ ആരാധകർ

രംഗബെലി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷൈന്‍ ടോം അഭിമുഖത്തില്‍ പങ്കെടുത്തത്. അഭിമുഖത്തിനിടെ ഷൈനിന്റെ ഷര്‍ട്ടിനെ അവതാരക പ്രശംസിച്ച് സംസാരിച്ചു. ഇതോടെ ഷൈന്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ചു മാറ്റുകയായിരുന്നു. ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈന്‍ ആവശ്യപ്പെട്ടു. ഊരി നല്‍കിയാല്‍ ഇപ്പോള്‍ തന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു. ഭാഗ്യത്തിന് പാന്റ്‌സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കില്‍ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു. നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News