‘പെണ്ണില്ലെന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’ ഷൈനിനെ കുറിച്ചുള്ള മോശം കമന്റിന് മറുപടി നൽകി കാമുകി

നടൻ ഷൈനിനെ കുറിച്ചുള്ള മോശം കമന്റുകൾക്ക് മറുപടി നൽകി കാമുകി തനു. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനാണ് മോശം കമന്റുകൾ വന്നതും, പലതിനും കാമുകി തനു തന്നെ നേരിട്ട് മറുപടി പറഞ്ഞതും. ‘പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍’ എന്ന ക്യാപ്ഷനോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ തനു പങ്കുവെച്ചത്.

ALSO READ: പാലക്കാട് പട്ടാപ്പകൽ മോഷണശ്രമം; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

വൈറ്റ് ആർഡ് ബ്ലാക് കോമ്പോയിൽ പ്രണയാർദ്രരായി നിൽക്കുന്ന ഷൈനിനെയും തനുവിനെയും ഫോട്ടോയിൽ കാണാം. ഇതുവരേക്കും ഇരുവരും ഇത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിരവധി പേരാണ് പല തരത്തിലുള്ള കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മോശം കമന്റുകൾക്കെല്ലാം തനു മറുപടി നൽകിയിട്ടുണ്ട്.

ALSO READ: ഫാമിലി ഹിറ്റായി ‘സീ അഷ്ടമുടി ബോട്ട് സര്‍വീസ്’, കായൽ കറങ്ങിക്കാണാൻ കാണികളുടെ നീണ്ട നിര; എങ്ങനെ റിസർവ് ചെയ്യാം?

നെക്സ്റ്റ് ഡിവോഴ്സ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് ‘മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവ് അപാരം തന്നെ’ എന്നാണ് തനു മറുപടി നൽകിയത്. പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി എന്നാണ് ഒരു കമന്റ്. അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചിൽ എന്നായിരുന്നു ഈ കമന്റിന് തനുവിന്റെ മറുപടി.
എന്റെ അണ്ണൻ അണ്ണി, ഇതിലൂടെ ഒരുകാര്യം മനസിലായി എനിക്കും ഒരുനാൾ പെണ്ണ് കിട്ടും, അങ്ങനെ മച്ചാനും സെറ്റായി, സിങ്ങിൾസിനൊക്കം മോട്ടിവേഷൻ ആയിരുന്നു, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News