‘വിവേകാനന്ദൻ വൈറലാണ്’; ഷൈൻ ടോം ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത്

ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത്. അഞ്ച് സുന്ദരിമാർക്കൊപ്പം നിൽക്കുന്ന ഷൈൻ ടോം ചാക്കോയാണ് പോസ്റ്ററിൽ ഉള്ളത്. കമലിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ALSO READ: ടൂറിന് പോകാന്‍ പൈസ നല്‍കിയില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ‘വിവേകാനന്ദന്‍ വൈറലാണ്’ നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ: ശബരിമല സീസണിൽ കോട്ടയം കെഎസ്‌ആർടിസി ഡിപ്പോ നേടിയത്‌ കോടികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News